വിദേശ പഴമായ ഡ്രാഗൺ ഫ്രൂട്ട് നമ്മുടെ നാട്ടിലും സമൃദ്ധമായി വളർത്താം

ഡ്രാഗൺ ഫ്രൂട്ട് ഒരു വിദേശി പഴമായിരുന്നു കുറച്ചു നാൾ മുമ്പ് വരെ. ഇപ്പോൾ നമ്മുടെ നാട്ടിലും കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നു. ഡ്രാഗൺ ഫ്രൂട്ട് വളരുന്ന ഒരു വിപണിയായി മാറിക്കൊണ്ടിരിക്കുകയാണ്. പുതുതായി നിരവധി ആളുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ഇവിടത്തെ കാലാവസ്ഥയിലും ഇത് നന്നായി വളരുന്നു. മാത്രമല്ല കുറഞ്ഞ പരിചരണങ്ങളും ആളുകളെ ഈ മേഖലയിലേക്ക് കടന്നുവരാൻ പ്രേരിപ്പിക്കുന്നു.

ഡ്രാഗൺ ഫ്രൂട്ടിന്റ പ്രജനനം പ്രധാനമായും തണ്ടുകൾ മുറിച്ചുനട്ടാണ്, വിത്ത് മുളപ്പിച്ചും കൃഷിചെയ്യാം എന്നാൽ ഇതിന് കൂടുതൽ സമയം ആവശ്യമായിവരും. അതുകൊണ്ട് കോമേഴ്സ്യൽ രീതിയിൽ തണ്ട് നട്ടാണ് കൃഷി ചെയ്യുന്നത്. ഗുണനിലവാരമുള്ള ചെടികളിൽ നിന്ന് ആരോഗ്യമുള്ള തണ്ടുകൾ മുറിച്ച് മുളപ്പിച്ച് ചെടികളാക്കിവേണം നടാൻ.

ഡ്രാഗൺ ഫ്രൂട്ട് ചെടികൾക്ക് താങ്ങുകാലുകൾ ആവശ്യമാണ്.കോൺക്രീറ്റ് കാലുകളാണ് ഏറ്റവും അനുയോജ്യം. അതിനവേണ്ടി പ്രത്യേകം വാർത്തെടുക്കുന്നതാണ് നല്ലത്. ഏഴ് അടി പൊക്കമുള്ളകാലുകൾക്ക് മുകളിലായി പടർത്തി നിർത്താൻ വേണ്ടി കമ്പികൾ ഇട്ടുകൊടുക്കാൻ ഹോളുകൾ ഇട്ട് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വിദേശ പഴമായ ഡ്രാഗൺ ഫ്രൂട്ട് നമ്മുടെ നാട്ടിലും സമൃദ്ധമായി വളർത്താം
വിദേശ പഴമായ ഡ്രാഗൺ ഫ്രൂട്ട് നമ്മുടെ നാട്ടിലും സമൃദ്ധമായി വളർത്താം

ഡ്രാഗൺ ഫ്രൂട്ട് പാകമാകാൻ ഏകദേശം ഒരുമാസമാണ് വേണ്ടത്, നവംബർ-ഡിസംബർ മാസങ്ങൾ വിഷവെടുപ്പ്കാലമാണ്. ഡ്രാഗൺ ഫ്രൂട്ട് വിവധ രീതികളിൽ നമുക്ക് ഉപയോഗിക്കാം, ഷേക്ക് ഉണ്ടാക്കാം, തൊലികളഞ്ഞ് കഷണങ്ങളാക്കി നേരിട്ട് കഴിക്കാം, സാലഡിൽ ചേർത്തും ഉപയോഗിക്കാം.

ഡ്രാഗൺ ഫ്രൂട്ടിൽ വിറ്റാമിൻ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന് നല്ലതാണ്. ഇത് ശരീരത്തിന്റെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കും. അതിലൂടെ ഓക്‌സിജൻ അളവ്കൂട്ടി ശരീരത്തിന് ഊർജം നൽകുന്നതിനും സഹായിക്കുന്നു.

മറ്റുവിളകളെ അപേക്ഷിച്ചു ജലസേചനം കുറച്ച് മതിയെങ്കിലും വേനല്‍ക്കാലത്ത് ചെടികളില്‍ മതിയായ ജലം എത്തിക്കാന്‍ ശ്രമിക്കണം ഇതിനായി ഡ്രിപ് ഇറിഗേഷന്‍ രീതി അനുവര്‍ത്തിക്കാം. കരുത്തുള്ള മാതൃസസ്യത്തിന്റെ കാണ്ഡമാണ് പുതിയ സസ്യങ്ങള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. വിത്തുകളെ ചുറ്റുമുള്ള മാസളഭാഗം മാറ്റി ഉണക്കി സൂക്ഷിച്ചും പുതിയ ചെടികള്‍ മുളപ്പിക്കാം.

നന്നായി പാകമായ പഴങ്ങളില്‍ നിന്നുവേണം വിത്തുകള്‍ ശേഖരിക്കാന്‍. വിത്തുകളെ കമ്പോസ്റ്റിലോ ചെടിച്ചട്ടികള്‍ക്കുള്ള മണ്ണുമിശ്രിതത്തിലോ മുളപ്പിച്ചെടുക്കാം. വിതച്ച് 11 മുതല്‍ 14 വരെ ദിവസങ്ങള്‍ക്കകം വിത്തുകള്‍ മുളക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് ചെടികളില്‍ പൂക്കള്‍ ഉണ്ടാകുന്നത് ഡിസംബര്‍ ആകുമ്പോയേക്കും കായ്കള്‍ മൂത്ത് പാകമെത്തും.

വര്‍ഷത്തില്‍ മൂന്നു മുതല്‍ ആറുവരെ പ്രാവശ്യം ഈ ചെടി പുഷ്പിക്കുന്നു. പൂവിട്ട് 30 മുതല്‍ 50 ദിവസങ്ങക്കകം ഫലം പാകമാകുന്നു. ആണ്ടില്‍ അഞ്ചോ ആറോ തവണ വിളവെടുപ്പുകള്‍ സാധ്യമാണ്.

വിദേശ പഴമായ ഡ്രാഗൺ ഫ്രൂട്ട് നമ്മുടെ നാട്ടിലും സമൃദ്ധമായി വളർത്താം
വിദേശ പഴമായ ഡ്രാഗൺ ഫ്രൂട്ട് നമ്മുടെ നാട്ടിലും സമൃദ്ധമായി വളർത്താം

Leave a Comment