ഉക്രൈനിൽ അണക്കെട്ട് തകർന്നു ; ജനങ്ങൾ വീടുകൾ ഒഴിയുന്നു

ഉക്രൈനിൽ അണക്കെട്ടും ജലവൈദ്യുത നിലയവും തകർന്നു. റഷ്യ അണക്കെട്ട് ആക്രമണത്തിലൂടെ തകർക്കുകയായിരുന്നു എന്ന് ഉക്രൈൻ ആരോപിച്ചു. എന്നാൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് ഉക്രൈൻ ആണ് തകർത്തത് എന്ന് റഷ്യയുടെ മറുപടി.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.അതിനാൽ ആളുകൾ വീടുകൾ ഒഴിഞ്ഞു പോവുകയാണ്. അണക്കെട്ട് തകർന്നതോടെ നൂറിൽപരം വീടുകളും, ഗ്രാമങ്ങളും, നഗരപ്രദേശങ്ങളും വെള്ളത്തിനടിയിലാകും എന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.

അതേസമയം ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്നാണ്   അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചത്.
ആയിരക്കണക്കിന് മൃഗങ്ങളും ചാകും.

Leave a Comment