കാലിഫോർണിയയിൽ പ്രളയത്തിന് കാരണം “ആകാശ പുഴ” എന്ന പ്രതിഭാസം ; നിരവധിപേരെ മാറ്റി പാർപ്പിച്ചു

കാലിഫോർണിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. ഉരുൾപൊട്ടലിനു സാധ്യതയുള്ളതിനാൽ 27000 ത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉത്തരവ്. ശക്തമായ മഴയിൽ സെൻട്രൽ കോസ്റ്റിലെ നദിയിൽ ലെവി തകർന്നു. പാറക്കഷണങ്ങൾ വെച്ച് ലെവി അടയ്ക്കാനുള്ള ശ്രമം തുടരുന്നു.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മധ്യ വടക്കൻ പ്രദേശങ്ങളിലെ 33,000ത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കഴിഞ്ഞയാഴ്ച പരാജോ നദി കരകവിഞ്ഞൊഴുകി യതിനാൽ കൂടുതൽ വെള്ളപ്പൊക്കം ഉണ്ടാവാൻ സാധ്യതയുണ്ടായിരുന്നു.

എന്നാൽ ശക്തമായ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ, കാണാതായിട്ടുണ്ടോ എന്നത് കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ലാറ്റിനോ കർഷക തൊഴിലാളി വിഭാഗത്തിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുന്നു. വെള്ളപ്പൊക്കം കാരണം ഹൈവേ ഒന്ന് ഉൾപ്പെടെ നിരവധി റോഡുകൾ അടച്ചു.

Leave a Comment