വെയിലത്ത് നിർത്തിയിട്ടിരുന്ന റ്റാറ്റാ ഹാരിയറിന്റെ ബമ്പറും ഗ്രില്ലും ഉരുകി പോയി ; സംഭവത്തിൽ താൻ നിരാശനാണെന്ന് വാഹന ഉടമ

നഗരത്തിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബമ്പറും ഗ്രില്ലും ചൂടുകൊണ്ട് ഉരുകിപ്പോയി. ബംഗളൂരുവിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടാറ്റ ഹാരിയർ കാറിന്റെ ബ്രംബറും, ഗ്രില്ലും ചൂടുകൊണ്ട് ഉരുകി പോയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്.

വെയിൽ നാളത്തിന് 98 ഡിഗ്രി വരെ ചൂടുണ്ട്. കടുത്ത ചൂടാണ് സംഭവത്തിന് കാരണം എന്നാണ് നിഗമനം. വാഹനത്തിന്റെ ഉടമ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വെയിലത്ത് പാർക്ക് ചെയ്ത് തിരികെ വന്നതിനുശേഷമാണ് ഉരുകിപ്പോയ ബംബറും ഗ്രില്ലും ഉടമസ്ഥൻ കാണുന്നത്. 2021 മോഡൽ ടാറ്റ ഹാരിയർ കാറാണ് തന്റേതെന്ന് ഉടമസ്ഥൻ സൗരവ് നഹത പറഞ്ഞു.

വാഹനത്തിന്റെ മികച്ച ബിൽഡ് ക്വാളിറ്റി കൊണ്ട് മാത്രമാണ് താൻ ഈ വാഹനം സ്വന്തമാക്കിയത് എന്നും, എന്നാൽ ഈ സംഭവത്തിൽ താൻ വളരെ നിരാശനാണെന്നും സൗരവ് പറയുന്നു. ഇക്കാര്യം സൗരവ് ട്വീറ്റ് ചെയ്തതിനു പിന്നാലെ ടാറ്റ അദ്ദേഹത്തെ ബന്ധപ്പെടുകയും സർവീസിന് വാഹനം എത്തിക്കാൻ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കമ്പനി സ്വയം റിപ്പയർ ചെയ്യുമോ കാശു മുടക്കേണ്ടി വരുമോ എന്ന കാര്യത്തിൽ കൃത്യതയില്ല.

I drive a Tata Harrier since Dec 2021. My reasons for buying Tata Harrier:
1. Good reviews on @TeamBHPforum
2. Excellent build quality reviews online
This is what happened standing for 10 hr in Bangalore Sun on 12th April
and @TataMotors_Cars is asking me to pay for it now! pic.twitter.com/TUbLA8OSSO— Saurav Nahata (@iamsauravnahata) April 18, 2023

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment