വിദ്യാർഥികൾക്ക് കാലാവസ്ഥ ശാസ്ത്രഞ്ജരുമായി സംവദിക്കാം

കോഴിക്കോട്: ദേശീയ കാലാവസ്ഥാ സമ്മേളനത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞരുമായി വിദ്യാർഥികൾക്ക് സംവദിക്കാം. സൗത്ത് ഏഷ്യൻ പീപ്പ്ൾസ് ആക്ഷൻ ഓൺ ക്ലെെമറ്റ് ക്രൈസിസിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 15 മുതൽ 18 വരെ നടക്കുന്ന ദേശീയ കാലാവസ്ഥാ സമ്മേളനത്തോടനുബന്ധിച്ചാണ് പരിപാടി.
ഡിസംബർ 18 ന് രാവിലെ 10 മുതൽ വൈകീട്ട് 4 മണി വരെയാണ് സംവാദം. പ​ങ്കെടുക്കാൻ താൽപര്യമുള്ള യു.ജി, പി.ജി, റിസർച്ച് വിദ്യാർഥികൾ climateschool18@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 9447992382, 6282188113, 8547698740.

Leave a Comment