തുലാവർഷം നാളെ തമിഴ്നാട്ടിലെത്തും; കേരളത്തിൽ മഴ എങ്ങനെ ?

ഈ വർഷത്തെ വടക്കു കിഴക്കൻ മൺസൂൺ (തുലാവർഷം) നാളെ (ശനി) തെക്കു കിഴക്കൻ തീരത്തെത്തും. ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ പാറ്റേൺ തുലാവർഷത്തിന് അനുകൂലമായി മാറിയിട്ടുണ്ട്. വടക്കൻ തമിഴ്നാട്ടിലാണ് നാളെ മുതൽ തുലാ മഴ ലഭിച്ചു തുടങ്ങുക. തുടർന്ന് തെക്കൻ തമിഴ്നാട്ടിലേക്കും മഴ വ്യാപിക്കും. വടക്കൻ തമിഴ്നാട് തീരങ്ങളിൽ ലോവർ ലെവലിൽ കാറ്റിൻറെ ദിശ വടക്കു പടിഞ്ഞാറായി മാറിയിട്ടുണ്ട്. തെക്കൻ തമിഴ്നാട്ടിലേക്ക് അടുത്ത ദിവസങ്ങളിൽ കാറ്റ് അനുകൂലമാവുകയും മഴ ലഭിക്കുകയും . തമിഴ്നാടിന്റെ മദ്യഭാഗങ്ങളിലും നാളെ രാത്രിയിലും മറ്റന്നാൾ പകലുമായി മഴ ലഭിക്കും.

കേരളത്തിൽ മഴ എങ്ങനെ?
കേരളത്തിൽ തുലാവർഷത്തിന്റെ ഭാഗമായുള്ള മഴ ഈ മാസം 30 മുതൽ ശക്തിപ്പെടും. നാളെ തമിഴ്നാട്ടിൽ തുലാവർഷ എത്തുമെങ്കിലും കേരളത്തിൽ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട മഴ സാധ്യതയേ ഉള്ളൂ. ബംഗാൾ ഉൾക്കടലിൽ നിന്ന് കൂടുതൽ ഈർപ്പം തമിഴ്നാടിന്റെ മുകളിലൂടെ കേരളത്തിൽ എത്തിയാലേ കൂടുതൽ മഴ ലഭിക്കുകയുള്ളൂ. നിലവിൽ ഈർപ്പ പ്രവാഹം കുറവാണെങ്കിലും അടുത്ത ദിവസം തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെടുന്ന ചക്രവാത ചുഴിയെ തുടർന്ന് കൂടുതൽ ഈർപ്പം തമിഴ്നാട് വഴി കേരളത്തിലേക്ക് എത്താനാണ് സാധ്യത. ഈ ചക്രവാത ചുഴിയുടെ സ്വാധീനത്തിൽ കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മധ്യ കേരളത്തിലും തെക്കൻ ജില്ലകളിലും ആണ് കൂടുതൽ മഴ സാധ്യത. വടക്കൻ കേരളത്തിൽ തുലാവർഷത്തിന്റെ തുടക്ക സമയത്ത് മഴ മറ്റു ജില്ലകളെ അപേക്ഷിച്ച് താരതമ്യേന കുറവായിരിക്കും.

Leave a Comment