Menu

അസാനി ചുഴലിക്കാറ്റ്

അസാനി കരകയറുന്നു , പൂര നഗരിയിൽ മഴ പെയ്യുമോ?

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അസാനി ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിലെ മച്ചിലി പട്ടണത്തിനു സമീപം ഇന്ന് ഉച്ചയോടെ കരകയറാൻ തുടങ്ങി. വളരെ സാവധാനമാണ് കര കയറൽ പ്രക്രിയ പുരോഗമിക്കുന്നത്. വൈകിട്ട് അഞ്ചുമണിയോടെ കര കയറൽ പൂർത്തിയാകും. ഇന്നലെ തീവ്ര ചുഴലിക്കാറ്റ് ആയിരുന്ന അസാനി ഇന്ന് ശക്തികുറഞ്ഞ് ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. അടുത്ത 12 മണിക്കൂറിൽ വീണ്ടും ശക്തി കുറയാനാണ് സാധ്യത. നാളെ യോടെ ടെക് സാനി ഇനി ചുഴലികാറ്റ് വീണ്ടും ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദ്ദം ആയി മാറാനാണ് സാധ്യത. ഇപ്പോഴത്തെ ഇപ്പോഴത്തെ സാഹചര്യത്തിൽ അസാനി ആന്ധ്രപ്രദേശിലും തമിഴ്നാട് തീരത്തും ഒഡിഷയിലും ശക്തമായ മഴക്ക് കാരണം ആകും . കേരളത്തിൽ ഇന്നും അതും ഇന്നലത്തെ പോലെ പോലെ പല പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. വൈകീട്ടും രാത്രിയിലും എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് ആണ്ഇന്നും സാധ്യത.വടക്കൻ കേരളത്തിലാണ് ഇന്ന് മഴക്ക് കൂടുതൽ സാധ്യത. ഇന്നലത്തെ അപേക്ഷിച്ച് മഴ കുറയും. പുൾ എഫക്ട് മഴയ്ക്കാണ് ഇപ്പോൾ ലഭിക്കുന്നത്. തൃശൂരിലും മഴ സാധ്യത ഉണ്ടെങ്കിലും പൂര നഗരിയിൽ രാത്രി 10 വരെ മഴ വിട്ടുനിൽക്കാൻ സാധ്യതയുണ്ട്.

Weatherman's Note: അസാനി; മഴ സാധ്യത, സ്വഭാവം, എപ്പോൾ വരെ ?

അസാനി ചുഴലിക്കാറ്റ് ആന്ധ്ര പ്രദേശ് തീരത്തേക്ക് കൂടുതൽ അടുത്തതോടെ കേരളത്തിലും സ്വാധീനം തുടരുകയാണ്. ഇന്നത്തെ metbeat വെതറിലെ പോസ്റ്റുകൾ വായിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു. ഇന്നലെ രാത്രിയും ഇന്ന് പകലും ലഭിച്ചതു പോലുള്ള മഴ ഇന്ന് രാത്രിയും എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാം. അസാനി തീവ്ര ചുഴലിയിൽ നിന്ന് ദുർബലമായാൽ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. ഇപ്പോൾ ഇതോടൊപ്പമുള്ള ഉപഗ്രഹ ചിത്രത്തിൽ എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ മേഘ സാന്നിധ്യം ഉണ്ട്. ഇവ പുൾ എഫക്ട് വഴി എത്തിയ മേഘങ്ങളാണ്. പൊതുവെ സാന്ദ്രത കുറഞ്ഞ ലോ ക്ലൗസുകൾ. കേരളം ഉൾപ്പെടുന്ന പ്രദേശം ഇപ്പോൾ മർദ്ദം കുറഞ്ഞ നിലയിലാണ്. അതിനാൽ മേഘം എത്താം. മഴ പെയ്യാം. കാറ്റിന് അസ്ഥിരതയുണ്ട്. അതിനാൽ മഴ പൊടുന്നനെ പെയ്യുകയും ബ്രേക്കിട്ട പോലെ നിൽക്കുന്നതും ചിലയിടങ്ങളിൽ കാണാം. രാത്രി വൈകിയും പുലർച്ചെയും രാവിലെയും ആണ് കൂടുതൽ മഴ സാധ്യത. ഇടിമിന്നൽ പ്രതീക്ഷിക്കാം. നാളെത്തോടെ അസാനി സാന്നിധ്യം കേരളത്തിൽ കുറഞ്ഞു തുടങ്ങുമെങ്കിലും ഒറ്റപ്പെട്ട മഴ ലഭിക്കും. നാളെ വരെ എന്തായാലും കേരള, ലക്ഷദ്വീപ് തീരത്ത് കടലിൽ പോകരുത്. തുടർന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പാലിക്കണം. കടൽ പ്രക്ഷുബ്ധമാകുകയും കാറ്റ് പെട്ടെന്ന് 50 കി.മീ എത്തുകയും ചെയ്യും.

അസാനി തീവ്രമായി തുടരുന്നു, കേരളത്തിലും മഴ തുടരും

ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറ് മധ്യ മേഖലയിലുള്ള അസാനി ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതുപോലെ ശക്തികുറഞ്ഞില്ല. നിലവിൽ തീവ്ര ചുഴലിക്കാറ്റ് (Severe Cyclonic Storm) ആയി തുടരുന്ന അസാനി (Asani) വളരെ സാവധാനമാണ് നീങ്ങുന്നത്. കഴിഞ്ഞ ദിവസം മണിക്കൂറിൽ 25 കി.മി വേഗതയിൽ വരെ നീങ്ങിയിരുന്നെങ്കിൽ ഇപ്പോൾ അഞ്ചു കി.മി വേഗതയിലാണ് അസാനി നീങ്ങുന്നത്. ആന്ധ്രയിലെ തീരദേശ നഗരമായ കാക്കിനാഡയിൽ നിന്ന് ഏകദേശം 260 കി.മി അകലെയും വിശാഖപട്ടണത്തു നിന്ന് 300 കി.മി അകലെയുമാണ് അസാനിയുടെ സ്ഥാനം. അടുത്ത രണ്ടു ദിവസവും അസാനി അൽപം കൂടി വേഗത കൈവരിക്കുമെങ്കിലും കഴിഞ്ഞ ദിവസത്തെ വേഗത ഉണ്ടാകാൻ ഇടയില്ലെന്നാണ് നിരീക്ഷണം. തീരത്തോട് ചേർന്ന് ഒഡിഷയിലേക്ക് നീങ്ങുന്ന ട്രാക്കാണ് ഇപ്പോഴും വിവിധ കാലാവസ്ഥാ ഏജൻസികളുടെ കണക്കുകൂട്ടൽ. ഒരു ഘട്ടത്തിൽ ആന്ധ്രയുടെ കരയോട് വളരെ അടുത്തുവരുന്ന അസാനി നാളെ രാത്രി വൈകി ദിശമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ വടക്കുപടിഞ്ഞാറ് ദിശയിലാണ് അസാനി നീങ്ങുന്നത്. ഇത് വടക്കു വടക്കു കിഴക്ക് ദിശയിലേക്ക് മാറും.

കേരളത്തില്‍ നാളെയും മഴ സാധ്യത
അസാനി ചുഴലിക്കാറ്റിന്റെ ബഹിർചക്ര മേഘങ്ങൾ കേരളത്തിനു മുകളിലും ഇന്ന് പുലർച്ചെ മുതൽ എത്തിയിരുന്നു. ഇതുമൂലം വടക്കൻ കേരളത്തിലും മധ്യ, തെക്കൻ ജില്ലകളിലെ ചില പ്രദേശങ്ങളിലും ഇന്ന് പുലർച്ചെക്കും രാവിലെക്കും ഇടയിൽ മഴ ലഭിച്ചിരുന്നു. വടക്കൻ കേരളത്തിൽ പലയിടത്തും ഇന്ന് ഉച്ചവരെ പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിച്ചു. അസാനിയുടെ മേഘങ്ങൾ കൂടുതൽ കേരളത്തിന്റെ കിഴക്കൻ മേഖലയിലും ഇടനാടു പ്രദേശങ്ങളിലും കേന്ദ്രീകരിക്കപ്പെട്ടതാണ് ഇന്ന് പകലും മഴ ലഭിക്കാൻ കാരണം. എന്നാൽ തീരദേശത്തേക്ക് മേഘം എത്താത്തതും പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും തീരദേശത്ത് മഴ കുറച്ചു. ഈ കാലാവസ്ഥാ സാഹചര്യം അടുത്ത 12 മണിക്കൂർ കൂടി തുടരാനാണ് സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു. അസാനിയുടെ ഭാഗമായി ഇന്ന് രാത്രി കൂടുതൽ പ്രദേശങ്ങളിൽ മഴക്ക് സാധ്യതുണ്ട്. കോഴിക്കോട്., മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇടത്തരം മഴക്കും സാധ്യതയുണ്ട്. നാളെയും ഒറ്റപ്പെട്ട മഴ തുടർന്ന ശേഷം വ്യാഴം മുതൽ അസാനിയുടെ സ്വാധീനം കുറയുകയും പിന്നീട് ഇടിയോടുകൂടെയുള്ള വേനൽ മഴ തുടരുകയും ചെയ്യും.കേരള, ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലക്കുണ്ട്.

അസാനി നാളെ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റാകും,ഗതി മാറും

ബംഗാൾ ഉൾക്കടലിലെ തീവ്ര ചുഴലിക്കാറ്റ് അസാനി അടുത്ത 24 മണിക്കൂറിൽ ശക്തികുറഞ്ഞ് ചുഴലിക്കാറ്റാകും. നിലവിൽ ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറ് മധ്യ മേഖലയിലാണ് അസാനി നിലകൊള്ളുന്നത്. കഴിഞ്ഞ മണിക്കൂറുകളിലെ ഉപഗ്രഹ നിരീക്ഷണം അനുസരിച്ച് 16 കി.മി വേഗതയിലാണ് ഇത് നീങ്ങുന്നത്. വടക്കുപടിഞ്ഞാറ് ദിശയാണ് അസാനിക്ക് ഇപ്പോഴുള്ളത്. വിശാഖപട്ടണത്തിന് 450 കി.മി അകലെയാണ് അസാനിയുള്ളത്.

കരതൊടില്ല,നാളെ ഗതിമാറും
നാളെ ശക്തികുറയുന്നതോടൊപ്പം അസാനി ചുഴലിക്കാറ്റ് ഗതിമാറും. ഇപ്പോൾ വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന അസാനി, നാളെ മുതൽ വടക്ക്, വടക്കുകിഴക്ക് ദിശയിലേക്ക് മാറും. വടക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തുകൂടി സമാന്തരമായി അസാനി സഞ്ചരിക്കും.

ആന്ധ്ര,ഒഡിഷ കനത്ത മഴ കാറ്റ്
നാളെ ആന്ധ്രാപ്രദേശ് തീരത്തും തീരദേശ ഒഡിഷയിലും ശക്തമായ കാറ്റും മഴയും അടുത്ത രണ്ടു ദിവസം ഉണ്ടാകും. ഈ മേഖലയിൽ കടലിൽ പോകുന്നതിനും വിലക്കുണ്ട്. ദുരന്ത നിവാരണത്തിന് കേന്ദ്ര, സംസ്ഥാന സേനകൾ രംഗത്തുണ്ട്. ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ട്. തുറമുഖങ്ങളിൽ വാണിങ് 2 സിഗ്നൽ ഉയർത്തി. കേരളത്തിൽ കഴിഞ്ഞ റിപ്പോർട്ടുകളിൽ പരാമർശിച്ചതുപോലെ ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കുന്നത്.