ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥാ മന്ത്രി സ്വീഡനിൽ

സ്വീഡനിൽ 26 കാരി കാലാവസ്ഥാ മന്ത്രി. റോമിന പൊർമോക്താരി ആണ് പുതിയ മന്ത്രി. കൗമാരക്കാരിയായ കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രേറ്റ തൻബെർഗിന്റെ നാട്ടിൽ നിന്നാണ് ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥാ മന്ത്രി. ഈയിടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസൺ ആണ് റോമിനയെ മന്ത്രിയായി തീരുമാനിച്ചത്. ലിബറൽ പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ നേതാവായിരുന്നു റോമിന. സ്‌റ്റോക് ഹോമിൽ ഇറാനിയൻ വംശജരായ ദമ്പതികളുടെ മകളായാണ് റോമിന ജനിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥാ മന്ത്രിയാണ് റോമിന. നേരത്തെ പ്രായം കുറഞ്ഞ മന്ത്രിക്ക് 27 വയസ് പ്രായമുണ്ടായിരുന്നു. സിവിൽ ഡിഫൻസിന്റെ ചുമതലയും കാലാവസ്ഥാ മന്ത്രിക്ക് തന്നെയാണ്.
banner

Leave a Comment