South West Monsoon Withdrawal : കാലവർഷം വിടവാങ്ങൽ കർണാടക വരെ എത്തി, തുലാവർഷം 20 നകം

South West Monsoon Withdrawal

ദക്ഷിണേന്ത്യയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ഒഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിൽ നിന്നും തെക്കു പടിഞ്ഞാറൻ മൺസൂൺ അഥവാ കാലവർഷം വിട വാങ്ങി. കർണാടകയുടെ വടക്കൻ മേഖലകളിൽ നിന്നും തെലങ്കാനയിൽ നിന്നും കാലവർഷം ഇന്നലെയോടെ വിടവാങ്ങിയിട്ടുണ്ട്.

കേരളം തമിഴ്നാട് കർണാടകയുടെ മറ്റു ഭാഗങ്ങൾ ആന്ധ്രപ്രദേശ്, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഇനി വിടവാങ്ങാനുള്ളത്. സാധാരണയായി സെപ്റ്റംബർ 17നാണ് കാലവർഷം വിടവാങ്ങൽ വടക്കു പടിഞ്ഞാറിൽ ഇന്ത്യയിൽ നിന്ന് ആരംഭിക്കേണ്ടത്. എന്നാൽ ഇത്തവണ എട്ടു ദിവസം വൈകിയാണ് ഗുജറാത്തിൽ നിന്ന് സെപ്റ്റംബർ 25ന് വിടവാങ്ങൽ പ്രക്രിയ തുടങ്ങിയത്.

South West Monsoon Withdrawal 
South West Monsoon Withdrawal

 

ന്യൂനമർദ്ദങ്ങളോ മറ്റു സിസ്റ്റങ്ങളോ ഇല്ലാത്തതിനാലാണ് കാലവർഷം വിടവാങ്ങൽ വേഗത്തിൽ പുരോഗമിക്കാൻ കാരണം. സാധാരണ ഇന്ത്യ മുഴുവൻ 30 ദിവസമെങ്കിലും എടുത്താണ് വിടവാങ്ങൽ പ്രക്രിയ പൂർത്തിയാകാറുള്ളത്. കേരളത്തിൽനിന്ന് കാലവർഷം വിടവാങ്ങുന്നതോടെയാണ് രാജ്യത്തെ പൂർണ്ണമായും പടിഞ്ഞാറൻ മൺസൂൺ അവസാനിച്ചതായി പ്രഖ്യാപിക്കുക.

South West Monsoon Withdrawal 
South West Monsoon Withdrawal

 

ഇന്ന് (14/10/23) വരെ കാലവർഷം കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് പിൻവാങ്ങി. ജമ്മു കാശ്മിർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരഖണ്ഡ്, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്‌, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡിഷ, ജാർഖണ്ഡ് എന്നീ സംസ്ഥാങ്ങളിൽ നിന്നും പൂർണമായും പിൻവാങ്ങി.

തുലാവർഷം 20 നകം

തീരദേശ ആന്ധ്രാ പ്രദേശ്, കർണാടക സംസ്ഥാനങ്ങളുടെ ചില മേഖലകളിൽ നിന്നും കാലവർഷം പിൻവാങ്ങിയിട്ടുണ്ട്. മാൾഡ, വിശാഖപട്ടണം, നൽഗൊണ്ട, റായ്ച്ചൂർ എന്നിവിടങ്ങളിലൂടെയാണ് വിടവാങ്ങൽ രേഖ കടന്നു (line of withdrawal ) പോകുന്നത്. ഈ മാസം 20 ഓടെ കാലവർഷം വിടവാങ്ങി north east monsoon ( തുലാവർഷം ) എത്തും എന്നാണ് Metbeat Weather ന്റെ പ്രവചനം.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment