kerala weather today 14/10/23 : അറബി കടലിൽ ന്യൂനമർദ സാധ്യത

kerala weather today 14/10/23
മധ്യ, തെക്കൻ കേരളത്തിൽ ഇടിയോടെ ശക്തമായ മഴ സാധ്യത. തെക്കൻ കേരളത്തിലെ തീരദേശം ഉൾപ്പെടെ മഴ ലഭിക്കുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു.

കോഴിക്കോട് മുതൽ തെക്കോട്ടുള്ള ജില്ലകളിൽ അടുത്ത 24 മണിക്കൂറിൽ റ്റെപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കണം. ഉച്ചയ്ക്ക് ശേഷം ആകും മഴ . അതുവരെ തെളിഞ്ഞ കാലാവസ്ഥക്ക് ആണ് സാധ്യത.

അറബി കടലിൽ ന്യൂനമർദ സാധ്യത
അറബി കടലിൽ ന്യൂനമർദ സാധ്യത

പരക്കെ ( wide spread ) ശക്തമായതോ (heavy rain) അതിശക്തമായതോ ( very heavy rain) ആയ മഴ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉച്ചക്ക് ശേഷം ശക്തമായ മഴ ലഭിക്കും.

അറബി കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ മഴ

ഇന്ന് രാവിലെ 9 മണിക്കുള്ള ഉപഗ്രഹ ചിത്രങ്ങളിൽ അറബി കടലിൽ ശക്തമായ മേഘരൂപീകരണം നടക്കുന്നു. അറബിക്കടലിൽ അടുത്തയാഴ്ച ന്യൂനമർദ്ദ സാധ്യത ഉണ്ട്. തെക്കു കിഴക്കൻ മേഖലയിൽ ചക്രവാത ചുഴി (Cyclonic Circulation ) രൂപപെടുന്നുണ്ട്.

അറബി കടലിൽ ന്യൂനമർദ സാധ്യത
അറബി കടലിൽ ന്യൂനമർദ സാധ്യത

ഇത് കേരളത്തിൽ മഴക്ക് കാരണമാകും.കേരളത്തിന്റെ മറ്റു തീരങ്ങളിലും സമാന്തരമായ മേഘ രൂപീകരണം കാണുന്നു കാണുന്നു.

തമിഴ്നാടിന് സമീപം ചക്രവാത ചുഴി

തെക്കൻ തമിഴ്നാടിനോട് ചേർന്ന് അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലായി ഒരു ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട് .കാലവർഷം വിടവാങ്ങാത്തതിനാൽ ഇപ്പോഴും പടിഞ്ഞാറൻ കാറ്റ് സജീവമാണ്. ഉച്ചയോടെയോ ഉച്ചയ്ക്ക് മുൻപോ കടലിലെ രൂപപ്പെട്ട മേഘങ്ങൾ കരകയറും. തുടർന്ന് തീരദേശ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ചാറ്റൽ മഴയോ ഇടത്തരം മഴയോ തുടരും. ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാത ചുഴി ഉണ്ടെങ്കിലും കേരളത്തിലെ കാറ്റിനെ കാര്യമായി സ്വാധീനിക്കുന്നില്ല.

അറബി കടലിൽ ന്യൂനമർദ സാധ്യത
അറബി കടലിൽ ന്യൂനമർദ സാധ്യത

മിന്നൽ തൽസമയം എവിടെ എന്നറിയാൻ metbeatnews.com ലെ Lightning radar map ഉപയോഗിക്കാം.

LIVE LIGHTNING STRIKE MAP

© Metbeat News

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment