കോഴിക്കോടിന്റെ പച്ച മനുഷ്യൻ ശോഭീന്ദ്രന്‍ മാഷ്

കോഴിക്കോടിന്റെ പച്ച മനുഷ്യൻ ശോഭീന്ദ്രൻ മാഷ്. പ​ച്ച ഷ​ർ​ട്ടും പ​ച്ച പാ​ന്‍റ്സും പ​ച്ച തൊ​പ്പി​യും ധ​രി​ച്ച് പ​ച്ച നി​റ​മു​ള്ള വാ​ഹ​ന​ത്തിൽ അങ്ങനെയായിരുന്നു പ്രകൃതിയെ ജീവനേക്കാൾ ഏറെ സ്നേഹിച്ച പച്ചയായ മനുഷ്യന്റെ യാത്ര.

നീണ്ട വെള്ളത്താടിയും പച്ചയുടുപ്പുമിട്ട് കോഴിക്കോടിന്‍റെ മുക്കിലും മൂലയിലും എത്തുന്ന പ്രൊഫ. ടി ശോഭീന്ദ്രന്‍.
തോ​ൽ​പെ​ട്ടി കാ​ടു​ക​ളി​ല്‍ കു​ളം നി​ർ​മി​ച്ച്‌ കാ​ട്ടാ​ന​ക​ളു​ടെ ദാ​ഹ​മ​ക​റ്റു​ന്ന​തി​ലും പൂ​നൂ​ര്‍ പു​ഴ​യെ സംര​ക്ഷി​ക്കു​ന്ന​തി​ലും ജി​ല്ല​യി​ലാ​കെ ല​ക്ഷ​ക്ക​ണ​ക്കി​ന്‌ മ​രം വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​ലും പു​തു​ത​ല​മു​റ​ക്ക് പ്ര​കൃ​തി​പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍ന്നു​ ന​ല്‍കു​ന്ന​തി​ലു​മെ​ല്ലാം ഈ ​പ​ച്ച​മ​നു​ഷ്യ​നെ കാ​ണാം.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ബൈ​പാ​സ് റോ​ഡി​ലെ മ​ര​ങ്ങ​ള്‍ക്കും 110 ഏ​ക്ക​ര്‍ വ​രു​ന്ന ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജി​ലെ മ​ര​സ​മൃ​ദ്ധി​ക്കും പ്ര​ഫ. ശോ​ഭീ​ന്ദ്ര​ന്‍ എ​ന്ന മ​ഹാ​മ​നു​ഷ്യ​ന്‍റെ നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തി​ന്‍റെ ക​ഥ പ​റ​യാ​നു​ണ്ട്.

പച്ച മനുഷ്യൻ ഉയർത്തിപ്പിടിച്ച ആശയങ്ങൾ നിരവധി

കാ​ടും കാ​ട്ടാ​റു​ക​ളും നി​ല​നി​ല്‍ക്കാ​ന്‍ ക​വി​ത പാ​ടി​യാ​ല്‍ മാ​ത്രം പോ​രെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു പ​റ​യും.
വരള്‍ച്ചയുടെ കൊടുംഭീതി ഉയരുമ്പോള്‍ മാറ്റങ്ങളുണ്ടാകേണ്ടത് നമ്മുടെ പദ്ധതികളിലൂടെയാണ്.

പുഴകളുടെയും പ്രകൃതിയുടെയും സംരക്ഷണത്തിന് പ്രായോഗികവും ഫലപ്രദവുമായ പല നിര്‍ദേശങ്ങളും മാഷ് നൽകിയിട്ടുണ്ട്.

കോഴിക്കോടിന്റെ പച്ച മനുഷ്യൻ ശോഭീന്ദ്രന്‍ മാഷ്
കോഴിക്കോടിന്റെ പച്ച മനുഷ്യൻ ശോഭീന്ദ്രന്‍ മാഷ്

മലനിരകളാല്‍ സമൃദ്ധമായ പശ്ചിമഘട്ടത്തിന്‍റെ മലമടക്കുകളില്‍ മഴബണ്ടുകള്‍ ഉണ്ടാക്കണം. കോളേജ്, സ്കൂള്‍ തലത്തില്‍ നാട്ടുകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ മണ്‍ബണ്ടുകള്‍ തീര്‍ക്കണം. സ്കൂളിന്‍റെ സംഭാവനയാകണം അത്.

ആയിരക്കണക്കിനു തടയണകള്‍ മലബാറിന്‍റെ മലമടക്കുകളില്‍ നിറയണം. കൈതയും ഈറ്റയും പോലുള്ള ചെടികള്‍ വച്ച് മണ്‍ ബണ്ടിനെ ഉറപ്പിച്ച് മഴവെള്ളം തടയണം. ആ ജലം കുന്നു കുടിക്കണം. കുത്തിയൊലിച്ചിറങ്ങിപ്പോകാതെ കുന്നു ജലത്താല്‍ നിറയണം.

അസ്തമിച്ച എല്ലാ നീര്‍ച്ചാലുകളും ഉണരണം. ജലസമൃദ്ധിയുടെ ഉറവക്കണ്ണികള്‍ പൊട്ടിയിറങ്ങണം.
ചഇഇ, ചടട, ഭൂമിത്ര എന്നീ ക്ലബുകളുമായി ബന്ധപ്പെട്ട് പ്രകൃതി സംബന്ധമായ ഉത്തരവാദിത്വങ്ങള്‍ നല്‍കണം.

ബണ്ടിന്‍റെ പരിചരണവും അവര്‍ക്ക് നല്‍കണം. സര്‍ട്ടിഫിക്കറ്റും പ്രോത്സാഹനവും നല്‍കിയാല്‍ 10 വര്‍ഷം കൊണ്ട് ഉണങ്ങുന്ന പശ്ചിമഘട്ടത്തിന്‍റെ സാധ്യതകള്‍ വികസിക്കും.

അസ്തമിച്ച ജല കനിവിനെ ഉണര്‍ത്തണം. ഉത്ഭവത്തില്‍ ജലമില്ലാത്തത് കൊണ്ടാണ് പുഴ വരളുന്നത്, ഒഴുക്കുണ്ടാകാത്തത്. അതിനുള്ള പ്രായോഗിക പരിഹാരമാണിത്.

പുഴയുടെ അയല്‍ക്കാര്‍ പുഴയുടെ കാവല്‍ക്കാരാകണം

അയല്‍ക്കാരാണ് എന്തും വലിച്ചെറിയാവുന്ന മാലിന്യ കേന്ദ്രമായി പുഴയെ മാറ്റുന്നത്.വിദ്യാര്‍ത്ഥികളെയാണ് ഇവിടെയും രംഗത്തിറക്കേണ്ടത്.ചുരത്തിലൂടെ നടത്തുന്ന മഴനടത്തം പോലെ പുഴയുടെ അടുത്തേക്കും കുട്ടികളെ കൊണ്ടുവരണം.

നദികളുടെ പേരില്‍ ഒരു യൂണിവേഴ്സിറ്റി ആരംഭിക്കണം. നീന്തല്‍ കോഴ്സിനും മറ്റും സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ഈ യൂണിവേഴ്സിറ്റി ആയിരിക്കണം. തുടങ്ങി നിരവധി ആശയങ്ങൾ മാഷിനുണ്ടായിരുന്നു. ഭൂമിയെ നന്നാക്കാന്‍ കുട്ടികളെ ഏല്‍പ്പിക്കുക.

കുട്ടികള്‍ക്ക് നല്‍കുന്നത് വലുതാകുമ്പോള്‍ പ്രകൃതി സംരക്ഷണത്തിന്‍റെ പാഠങ്ങളായി മടങ്ങിവരും. അങ്ങനെ വരുംതലമുറയ്ക്ക് വേണ്ടി പ്രകൃതിയേയും പുഴയേയും ചേര്‍ത്ത് നിര്‍ത്താന്‍ നമുക്ക് പറ്റും.

എക്കണോമിക്സിൽ നിന്ന് പച്ച മനുഷ്യനിലേക്ക്

ബംഗളൂരുവിലെ ആർട്ട്സ് ആൻഡ് സയൻസ് കോളജിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന്റ തുടക്കം.
മൂന്നു വർഷത്തിനുശേഷം പഠിച്ച കോഴിക്കോട്ടെ ഗുരുവായൂരപ്പൻ കോളജിൽ തന്നെ പഠിപ്പിക്കാനെത്തി. ഇക്കണോമിക്സായിരുന്നു വിഷയമെങ്കിലും പകർന്നതധികവും പ്രകൃതി പാഠങ്ങളായിരുന്നു.

32 വർഷത്തെ അധ്യാപന ജീവിതം അവസാനിപ്പിച്ച് 2002 ൽ പടിയിറങ്ങിയ ശോഭീന്ദ്രൻ ശിഷ്ടജീവിതം പൂർണമായും പ്രകൃതിക്കായി നീക്കിവച്ചു.

കോഴിക്കോടിന്റെ പച്ച മനുഷ്യൻ ശോഭീന്ദ്രന്‍ മാഷ്
കോഴിക്കോടിന്റെ പച്ച മനുഷ്യൻ ശോഭീന്ദ്രന്‍ മാഷ്

പച്ച മനുഷ്യനെ തേടിയെത്തിയ അവാർഡുകൾ

മനുഷ്യ കൂട്ടായ്മകൾ രൂപീകരിച്ച് മരങ്ങൾ വച്ചുപിടിപ്പിച്ച, പ്രകൃതിക്കായി പോരാടിയ ശോഭീന്ദ്രനെ തേടി 2007 ൽ കേന്ദ്രസർക്കാരിന്റ ദേശീയ വൃക്ഷമിത്ര അവാർഡെത്തി. സംസ്ഥാന സർക്കാരിന്റ വനമിത്ര അവാർഡ് ഉൾപ്പടെ വേറെയും നിരവധി പുരസ്കാരങ്ങൾ.

1986 ൽ ജോൺ ഏബ്രഹാം സിനിമയിൽ അഭിനയിച്ച ശോഭീന്ദ്രൻ പിൽക്കാലത്ത് മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകത്തിലൂടെ ആ ചലച്ചിത്ര പ്രതിഭയുടെ വേറിട്ട ജീവിതം വരച്ചിട്ടു.
ഷട്ടർ അരക്കിറുക്കൻ കൂറ എന്നീ സിനിമകളിലും മാഷ് അഭിനയിച്ചു.

കോഴിക്കോടിന്റെ പച്ച മനുഷ്യൻ ശോഭീന്ദ്രന്‍ മാഷ്
കോഴിക്കോടിന്റെ പച്ച മനുഷ്യൻ ശോഭീന്ദ്രന്‍ മാഷ്

പ്രകൃതിക്കായി നിർത്താതെ പെയ്ത ആ മഴ തോർന്നൊഴിയുകയാണ്. മഴയുടെയും പുഴയുടെയും കാടിന്‍റെയും കാമുകനും സംരക്ഷകനുമായി കേരളപരിസ്ഥിതിസംരക്ഷണ രംഗത്ത് ഒരുപാട് മാറ്റങ്ങൾക്ക് കാരണമായ മാഷ്. തോരാത്ത മരച്ചില്ലകളിലെ ഒരോ മഴത്തുള്ളികളിലും മാഷിന്റ മരിക്കാത്ത ഓർമ്മകൾ ഉണ്ടാകുമെന്ന് ഉറപ്പ്.

Metbeat news©

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment