summer rain updates 18/04/24: കേരളം മുഴുവൻ വേനൽ മഴ സാധ്യത
ഇന്ന് മുതൽ ഏപ്രിൽ 21 വരെ കേരളം മുഴുവൻ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് നാളെ മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് മഞ്ഞ അലട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Metbeat weather നിരീക്ഷകർ പറയുന്നത് പ്രകാരം വെള്ളി,ശനി,ഞായർ,ദിവസങ്ങളിൽ വടക്കൻ കേരളം ഉൾപ്പെടെ കേരളം മുഴുവൻ മഴ ലഭിക്കും. അതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ ഇന്ന് രാത്രി മുതൽ തന്നെ മഴ ലഭിച്ചു തുടങ്ങും.