മെയ് 8 മുതല്‍ കേരളത്തില്‍ വേനല്‍ മഴ ശക്തിപ്പെടും

മെയ് 8 മുതല്‍ കേരളത്തില്‍ വേനല്‍ മഴ ശക്തിപ്പെടും

കേരളത്തില്‍ അനുഭവപ്പെടുന്ന കടുത്ത ചൂടിന് ആശ്വാസമായി വേനല്‍ മഴ മെയ് 8 മുതല്‍ (ബുധന്‍) മുതല്‍ ലഭിച്ചു തുടങ്ങും. മെയ് 7 ന് ശേഷം വേനല്‍ മഴ തുടങ്ങുമെന്നും താപതരംഗം മെയ് 3 ന് ശേഷം ഇല്ലാതാകുമെന്നും ഏപ്രില്‍ അവസാനവും മെയ് മാസം ആദ്യവും മെറ്റ്ബീറ്റ് വെതര്‍ ഈ വെബ്‌സൈറ്റില്‍ അറിയിച്ചിരുന്നു. പുതിയ അന്തരീക്ഷസ്ഥിതി അവലോകനം ചെയ്യുമ്പോള്‍ ഈ പ്രവചനത്തിന് മാറ്റമില്ലെന്നാണ് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നത്.

വടക്കന്‍ കേരളത്തില്‍ കനത്ത മഴ, ചൂട് കുറയും

വടക്കന്‍ കേരളം ഉള്‍പ്പെടെ വേനല്‍ മഴ ലഭിക്കും. കടുത്ത ചൂടില്‍ വലയുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മഴ ലഭിക്കും. ഇടിയോടെ ശക്തമായ മഴയോ അതിശക്തമായ മഴയോ ആണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലഭിക്കുക. ചൂടിന് കുറവുണ്ടാകുമെന്നും മെറ്റ്ബീറ്റ് വെതര്‍ സ്ഥാപകനും കാലാവസ്ഥാ നിരീക്ഷകനുമായ വെതര്‍മാന്‍ കേരള പറയുന്നു. മെയ് 3 ന് ശേഷം ദക്ഷിണേന്ത്യയില്‍ ഉള്‍പ്പെടെ അന്തരീക്ഷ മാറ്റങ്ങള്‍ ദൃശ്യമായിരുന്നു.

അന്തരീക്ഷത്തിലെ മധ്യ ഉയരത്തിലെ (മിഡ് ലെവല്‍) കാറ്റിന്റെ ഗതിമുറിവും ഉത്തരേന്ത്യയില്‍ നിന്നുള്ള വരണ്ട ഉഷ്്ണക്കാറ്റിന്റെ വിതരണത്തിലുണ്ടായ കുറവുമാണ് കേരളത്തില്‍ ഉഷ്ണതരംഗം കുറയാന്‍ ഇടയാക്കിയത്. ഇന്ത്യയുടെ കിഴക്കേ മേഖല വഴി ബംഗാളില്‍ നിന്ന് തമിഴ്‌നാടിന്റെ മധ്യ പടിഞ്ഞാറ് ഭാഗം വരെ നീളുന്ന ന്യൂനമര്‍ദപാത്തിയും അതോടനുബന്ധിച്ചുള്ള കാറ്റിന്റെ അഭിസരണ മേഖലയും ആണ് വേനല്‍ മഴ എന്ന പ്രീ മണ്‍സൂണ്‍ മഴക്ക് അനുകൂലമാകുകയെന്നും വെതര്‍മാന്‍ കേരള പറയുന്നു.

കര്‍ണാടകയിലും തമിഴ്‌നാട്ടിലും മഴ എത്തും

കേരളത്തൊടൊപ്പം തമിഴ്‌നാട്ടിലും ചൂട് 40 ഡിഗ്രിക്ക് മുകളിലാണ്. ചൈന്നെ, ആന്ധ്രാപ്രദേശിലെ വിജയവാഡ, വിശാഖപട്ടണം, കുര്‍നൂല്‍, കര്‍ണാടകയിലെ ബംഗളൂരു, മൈസൂരു, ഒഡിഷ, പശ്ചിമബംഗാള്‍, തെലങ്കാന എന്നിവിടങ്ങളിലും വേനല്‍ മഴ നാളെ മുതല്‍ ശക്തമാകും. കര്‍ണാടകയില്‍ വരള്‍ച്ച രൂക്ഷമായ ബംഗളൂരു, മൈസൂരു, ഹൊന്‍സൂര്‍, ചിക്കമംഗളൂരു, തുംകൂരു, രാമനഗര്‍, എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലെ സേലം, നാമക്ക്ല്‍, ഈറോഡ്, ദിണ്ഡുക്കല്‍, മധുരൈ, തിരുച്ചി, കോയമ്പത്തൂര്‍, ഊട്ടി എന്നിവിടങ്ങളിലും ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, തിരുപ്പതി എന്നിവിടങ്ങളിലും ഇടിയോടെ വേനല്‍ മഴ ലഭിക്കുമെന്ന് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിക്കുന്നു.

ബുധനാഴ്ച മഴ സാധ്യത ഇങ്ങനെ

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷവും വൈകിട്ടും രാത്രിയിലുമായി ഇടിയോടെ മഴയും കാറ്റും പ്രതീക്ഷിക്കാം. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നിലവിലെ സൂചന പ്രകാരം മഴ സാധ്യത.

പാലക്കാട്ടും മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും ചില ഭാഗങ്ങളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച തെക്കന്‍, മധ്യ ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂര്‍ വരെയുള്ള വടക്കന്‍ ജില്ലകളിലും മഴ ലഭിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ തെക്കന്‍, മധ്യ കേരളത്തിലാണ് കൂടുതല്‍ വേനല്‍ മഴ പ്രതീക്ഷിക്കുന്നത്. വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചേക്കാം. ശനിയാഴ്ചയും വേനല്‍ മഴ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാം.

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്കായി

FOLLOW US ON GOOGLE NEWS

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment