കേരളത്തിൽ കടുത്ത ചൂടിന് ആശ്വാസമായി വീണ്ടും വേനൽ മഴ സജീവമാകുന്നു. വിവിധ ജില്ലകളിൽ മിതമായ ചാറ്റൽ മഴ ലഭിക്കും. ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഏപ്രിൽ 20ന് ശേഷം സംസ്ഥാനത്ത് വേനൽ മഴ വീണ്ടും സജീവമാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിലെ ഫോർകാസ്റ്റിൽ മെറ്റ് ബീറ്റ് വെതർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മധ്യ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട വേനൽ മഴ ലഭിച്ചു. അടുത്താഴ്ചയോടെ വടക്കൻ കേരളത്തിലേക്ക് മഴ കൂടുതൽ വ്യാപകമായേക്കും. താപ സംവഹനം ആണ് മഴയ്ക്ക് കാരണം.
പാലക്കാട് ജില്ലയുടെ വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് പ്രദേശങ്ങളിൽ ഉച്ചയ്ക്കുശേഷം മഴ സാധ്യതയുണ്ട്. പെരിന്തൽമണ്ണ ആനമങ്ങാട് ചെറുകര, തോട്ടക്കര മണ്ണാർക്കാട്, ഷൊർണൂർ തുടങ്ങി പാലക്കാട് ജില്ലയുടെ മിക്ക പ്രദേശങ്ങളിലും മഴ സാധ്യതയുണ്ട്. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കുക. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ താമരശ്ശേരി, അടിവാരം, കൊടുവള്ളി മുക്കം തോട്ടുമുക്കം, പുതുപ്പാടി കക്കയം, കുറ്റ്യാടി എന്നിവിടങ്ങളിൽ മഴ സാധ്യതയുണ്ട്.
വയനാട് ജില്ലയുടെ ചില പ്രദേശങ്ങൾ, ആലുവ അങ്കമാലി, കോതമംഗലം, കോട്ടയം ജില്ലയുടെ ചില പ്രദേശങ്ങൾ മലയാറ്റൂർ, ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങൾ, പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങൾ,തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് പൊന്മുടി, വിതുര, കിളിമാനൂർ, വർക്കല, കോവളം, തുടങ്ങി തീരദേശ മേഖലകളിലും മഴ വ്യാപിക്കും, കണ്ണൂർ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും മലപ്പുറം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും ശക്തമായ ഇടിമിന്നൽ ഉണ്ടാവാൻ സാധ്യതയുണ്ട്.
ഇടിമിന്നൽ സാധ്യത നേരത്തെ അറിയാനും ട്രാക്ക് ചെയ്യാനും മെറ്റ് ബീറ്റ് വെതർന്റെ മിന്നൽ ഉപയോഗിക്കാം. ലിങ്ക്