ഖത്തർ weather 26/05/24: നാളെ മുതൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ഖത്തർ weather 26/05/24: നാളെ മുതൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ദോഹ: ഖത്തറിൽ നാളെ മുതല്‍ (തിങ്കളാഴ്ച) ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ തുടർന്ന് ചിലയിടങ്ങളില്‍ പൊടിക്കാറ്റും ശക്തമാകും. നാളെ മുതല്‍ ആരംഭിക്കുന്ന ശക്തമായ കാറ്റ് ഈ ആഴ്ച മുഴുവന്‍ തുടരുമെന്നാണ് അറിയിപ്പ്.

മെയ് 27 നാളെ താപനില ഉയർന്നതായിരിക്കും. ചൂടും പൊടിയും നിറഞ്ഞ ഈയൊരു കാലാവസ്ഥ തന്നെയായിരിക്കും വരും ദിവസങ്ങളിലും അനുഭവപ്പെടുക. മെയ് 30 വ്യാഴാഴ്ച വരെ ചൂടുള്ള കാലാവസ്ഥ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ചിലയിടങ്ങളില്‍ പകല്‍ സമയത്ത് ചൂടേറും.

എക്സ് പ്ലാറ്റ്‍ഫോമിലൂടെയാണ് ഖത്തര്‍ കാലാവസ്ഥ വകുപ്പ് ഇക്കാര്യം അറിയിച്ചത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഇതേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

metbeat news

Share this post

Femi Resmin is a multifaceted professional with a diverse educational and career background holds a Bachelor of Arts in English from Calicut University and a Bachelor of Education.She applies her extensive knowledge of the English language and analytical skills in her role as a content writer for weather reporting, delivering precise and informative content to a broad audience.

Leave a Comment