ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ശക്തമായ ഭൂകമ്പം

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രവിശ്യയിലുടനീളമുള്ള കെട്ടിടങ്ങളെ വിറപ്പിച്ച് ജോഹന്നാസ്ബർഗിന് സമീപം ഞായറാഴ്ച 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.

പുലർച്ചെ 2:38 ന് (0038 ജിഎംടി) ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ (ആറ് മൈൽ) താഴെയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ നഗരവും വാണിജ്യ കേന്ദ്രവുമായ ജോഹന്നാസ്ബർഗ് സ്ഥിതി ചെയ്യുന്ന ഗൗട്ടെങ് പ്രവിശ്യയിലുടനീളം കെട്ടിടങ്ങൾ കുലുങ്ങി. പ്രവിശ്യയിലുടനീളമുള്ള നിവാസികൾക്ക് ഭൂചലനം അനുഭവപ്പെട്ടു. ചിലർ ചുവരുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചതായിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

2014 ഓഗസ്റ്റിൽ, ജോഹന്നാസ്ബർഗിനടുത്തുള്ള ഒരു സ്വർണ്ണ ഖനന നഗരത്തിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി.1969-ൽ വെസ്റ്റേൺ കേപ് പ്രവിശ്യയിൽ ഉണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ദക്ഷിണാഫ്രിക്കയെ ബാധിച്ച അവസാനത്തെ വലിയ ഭൂകമ്പം.

Leave a Comment