ഗബ്രിയേൽ ചുഴലിക്കാറ്റിനെ തുടർന്ന് ന്യൂസിലാൻഡിൽ പേമാരിയും പ്രളയവും. മഴയെ തുടർന്ന് ന്യൂസിലന്റിൽ വിമാന സർവിസും തടസപ്പെട്ടു. നോർഫ്‌ളോക് ദ്വീപിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. പസഫിക് സമുദ്രത്തിൽ 34 ചതുരശ്ര കി.മി മാത്രം വിസ്തീർണമുള്ള ദ്വീപാണിത്.
ഓക്‌ലാന്റിലും നോർത്ത് ലാന്റിലും 20 സെ.മി തീവ്രമഴയാണ് ലഭിച്ചത്. നിരവധി പേർ വീടുകളിൽ കുടുങ്ങിയ അവസ്ഥയിലാണ്. പതിനായിരങ്ങൾ പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ടു. എയർ ന്യൂസിലന്റ് താൽക്കാലികമായി സർവിസ് നിർത്തിവച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും തുടരുമെന്ന് ന്യൂസിലന്റ് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.