ഇടുക്കി ഡാമിൽ നാല് ദിവസത്തിനിടെ ഉയർന്നത് ഏഴടി വെള്ളം ; പെരിങ്ങൽ കുത്തിൽ റെഡ് അലർട്ട്

ശക്തമായ മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ ഉയർന്നു. വ്യാഴാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ ഇടുക്കിയിൽ മൂന്നടിയിലധികം വെള്ളം കൂടി നാലു ദിവസത്തിനിടെ ഏഴടിയുടെ വർധന രേഖപെടുത്തി. അതിനിടെ തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്ത് ഡാമിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഇന്ന് രാവിലെ 11നും 12നും ഇടയ്ക്ക് ഉയർത്തും. ചാലക്കുടിപ്പുഴയുടെ തീരങ്ങളിൽ ജാഗ്രത പാലിക്കുക

വൈദ്യുതി ബോർഡിന് കീഴിലുള്ള പ്രധാനപ്പെട്ട 16 സംഭരണികളിലെ ആകെ ജല ശേഖരം കഴിഞ്ഞ നാല് ദിവസത്തിനിടെ അഞ്ച് ശതമാനം കൂടി 16 ശതമാനത്തിലെത്തി. ഈ മാസം രണ്ടു മുതലാണ് മഴ ശക്തമായി ജലനിരപ്പ് ഉയരാൻ തുടങ്ങിയത്.

വ്യാഴാഴ്ച രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്കു പ്രകാരം 2313:36 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്, 18.71 ശതമാനം. നേരത്തെ ജലനിരപ്പ് 13.49 ശതമാനം വരെ താഴ്ന്നിരുന്നു. ജൂലൈ രണ്ടിന് 2306.6 അടിയായിരുന്നു. മൂന്നിന് ഏകദേശം ഒന്നരയടിയും നാലിന് രണ്ടരയടിയും വെള്ളം കൂടി.

നേര്യമംഗലം, ലോവർപെരിയാർ അണക്കെട്ടുകൾ തുറ ന്നിരിക്കുകയാണ്. ജലസേചന വകുപ്പിന്റെ എട്ട് അണക്കെട്ടുകളും തുറന്നിട്ടുണ്ട്. പമ്പ, കക്കി സംഭരണികളി ലാകെ 19 ശതമാനം വെള്ളമുണ്ട് ഷോളയാർ – 42, ഇടമല യാർ – 23, കുണ്ടള – 38, മാട്ടുപ്പെട്ടി – 38, കുറ്റ്യാടി – 61, തരിയോട് – 15, ആനയിറങ്കൽ – 12, പൊന്മുടി – 25, നേര്യമംഗ ലം – 98, പൊരിങ്ങൽ – 69, ലോവർ പെരിയാർ – 100 ശത മാനമാണ് ജലനിരപ്പ്,

ഈ മാസം ഇതുവരെ ലഭിച്ചത് 2,47,489 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കാവശ്യ മായ വെള്ളമാണ്. എന്നാൽ 2,69,365 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ജൂണിൽ പ്രതീക്ഷിച്ചതിന്റെ നാല് മടങ്ങോളം കുറവ് വെള്ളമാണ് കിട്ടിയത്. മഴ ശക്തമായതോടെ വൈദ്യുതി ഉപഭോഗത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. ജൂൺ 30 വരെ 61 ശതമാനം മഴ കുറവാണ് കേരളത്തിൽ രേഖപ്പെടുത്തിയിരുന്നത്. നാലുദിവസത്തെ കനത്ത മഴയെ തുടർന്ന് മഴക്കുറവ് 32 ശതമാനത്തിൽ എത്തി. ഇന്നുമുതൽ കേരളത്തിൽ മഴ കുറഞ്ഞ തുടങ്ങാനാണ് സാധ്യത. കുറച്ചുദിവസത്തെ ഇടവേളകൾക്ക് ശേഷം വീണ്ടും മഴ തിരക്കി എത്തും എന്നാണ് Metbeat Weather പ്രതീക്ഷിക്കുന്നത്.

Leave a Comment