കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ 13 മരണം

കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെങ്കിലും അതിശക്തമായിരിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്’- കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മഴക്കെടുതിയിൽ 13 മരണം

വ്യാഴാഴ്ച അഞ്ചുപേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ഒഴാഴ്ചക്കിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. തിരുവനന്തപുരം ജില്ലയിലെ ആര്യനാട്ടില്‍ വിദ്യാർത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. മ​ല​യ​ടി നി​ര​പ്പി​ൽ വീ​ട്ടി​ൽ അ​ക്ഷ​യ് ആ​ണ് മ​രി​ച്ച​ത്. പാറശ്ശാലയില്‍ വീടിന് മുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ കാല്‍വഴുതി വീണ് ചെ​റു​വാ​ര​കോ​ണം ബ്രൈ​റ്റ് നി​വാ​സി​ൽ ച​ന്ദ്ര​നെന്നയാളും മരിച്ചു.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ ഇന്നലെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. അ​യ്മ​നം മു​ട്ടേ​ൽ സ്രാ​മ്പി​ത്ത​റ ഭാ​നു ക​റു​മ്പ​ന്‍, തൃ​ക്കൊ​ടി​ത്താ​നം മ​ണി​ക​ണ്ഠ​വ​യ​ൽ സ്വ​ദേ​ശി ആ​ദി​ത്യ ബി​ജു എന്നിവർ വെള്ളക്കെട്ടിലും ക്ഷേത്രക്കുളത്തിലും വീണ് മരിക്കുകയായിരുന്നു. ക​ണ്ണൂ​രി​ൽ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് മാ​റ്റി താ​മ​സിപ്പിക്കുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. കോ​ടി​യേ​രി ആ​ച്ചു​കു​ള​ങ്ങ​ര നീ​ലേ​ശ് നി​വാ​സി​ൽ പിപി ദി​വാ​ക​ര​നാണ് മരിച്ചത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 08.07.2023 രാത്രി 11.30 വരെ 3.5 മുതൽ 4.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് (കൊളച്ചൽ മുതൽ കിലക്കരൈ) വരെ 07.07.2023 രാത്രി 11.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

Leave a Comment