വർക്കല താലൂക്കിൽ വർക്കല പാപനാശം ബീച്ചിൽ ബലി മണ്ഡപത്തിനുസമീപം കടൽ 50 മീറ്ററോളം ഉൾവലിഞ്ഞതായി റിപ്പോർട്ട്. വർക്കല പാപനാശം ബീച്ചിൽ ബലി മണ്ഡപത്തിനു സമീപം കടൽ ഉൾവലിഞ്ഞത് പ്രാദേശിക പ്രതിഭാസം മാത്രമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടോ ഇന്ത്യൻ തീരത്ത് ഇന്ന് വൈകുന്നേരത്തോടെ നടന്ന ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളിൽ ഉള്ളവർ ഈ സമയങ്ങളിൽ കടലിൽ ഇറങ്ങരുതെന്ന് ജില്ലാ കലക്റ്റർ ജെറോമിക് ജോർജ് അറിയിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് നൈനാംവളപ്പ് കോതി ബീച്ചിലും കടൽ ഉൾവലിഞ്ഞിരുന്നു. പിറ്റേദിവസമാണ് കടൽ തിരികെ വന്നത്. സമാനമായ രീതിയിൽ പ്രാദേശിക പ്രതിഭാസമായിരുന്നു കാരണം.
Related Posts
Agriculture, Climate, Environment - 10 months ago
യു.എസിലെ കാട്ടു തീ ; ഒരു മരണം
Kerala, Weather News - 5 months ago
LEAVE A COMMENT