Saudi weather 12/02/24: കിഴക്ക് കനത്ത മഴ സൗദിയിൽ ഇന്ന് അവധി – Metbeat News
ദമാം: കിഴക്കൻ സഊദിയുടെ പല ഭാഗങ്ങളിലും മഴ ശക്തം. കഴിഞ്ഞ 3 ദിവസമായി ഇവിടെ മഴ തുടരുമെന്ന് നേരത്തെ metbeatnews.com റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ മഴയെ തുടർന്ന് കിഴക്കൻ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
തിങ്കളാഴ്ച അവധി നൽകിയിട്ടുണ്ടെങ്കിലും”മദ്രസതി” പ്ലാറ്റ്ഫോം വഴി ക്ലാസുകൾ തുടരും. കിഴക്കൻ മേഖലയിലെ മഴ തുടരുന്ന സാഹചര്യം സംബന്ധിച്ച് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
അതേസമയം, വ്യാവസായിക നഗരിയായ അൽ ജുബൈൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. പലയിടങ്ങളിലും റോഡുകൾ തോടുകളായി മാറിയ അവസ്ഥയാണ്. പല റോഡുകളിൽ വെള്ളം കയറിയത്തിനാൽ ഫുട്പാത്തുകൾക്ക് മുകളിൽ വരെ വെള്ളം ഉയർന്നിട്ടുണ്ട്.
ഇതേ തുടർന്ന് വാഹനങ്ങൾ വഴിയിൽ കുടുങ്ങുകയും ഗതാഗത തടസം നേരിടുകയും ചെയ്തു. ദമാം -ദഹറാൻ -കോബാർ ഏരിയയിൽ അതി ശക്തമായ മഴയാണ് പെയ്യുന്നത്.വൈകുന്നേരവും പലയിടങ്ങളിലും തുടരുകയാണ്. കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നതിനാല്‍ തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എന്നാൽ, നഈരിയ, ഖഫ്ജി, ഖര്‍യതുല്‍ ഉല്‍യാ എന്നിവിടങ്ങളില്‍ അവധിയില്ല. പ്രവിശ്യയിലെ മറ്റിടങ്ങളിൽ അവധിയായിരിക്കും.
കിഴക്കൻ മേഖലയിലെ വിദ്യാഭ്യാസ ജനറൽ അഡ്മിനിസ്ട്രേഷൻ കാലാവസ്ഥാ സാഹചര്യങ്ങളെത്തുടർന്ന് തിങ്കളാഴ്ച അവധി നൽകിയിട്ടുണ്ടെങ്കിലും”മദ്രസതി” പ്ലാറ്റ്ഫോം വഴി ക്ലാസുകൾ തുടരും. കിഴക്കൻ മേഖലയിലെ മഴ തുടരുന്ന സാഹചര്യം സംബന്ധിച്ച് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
അതേസമയം, വ്യാവസായിക നഗരിയായ അൽ ജുബൈൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. പലയിടങ്ങളിലും റോഡുകൾ തോടുകളായി മാറിയ അവസ്ഥയാണ്. പല റോഡുകളിൽ വെള്ളം കയറിയത്തിനാൽ ഫുട്പാത്തുകൾക്ക് മുകളിൽ വരെ വെള്ളം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്ന് വാഹനങ്ങൾ വഴിയിൽ കുടുങ്ങുകയും ഗതാഗത തടസം നേരിടുകയും ചെയ്തു. ദമാം -ദഹറാൻ -കോബാർ ഏരിയയിൽ അതി ശക്തമായ മഴയാണ് പെയ്യുന്നത്.