മഴ, ഇടിമിന്നൽ, പൊടിക്കാറ്റ് സാധ്യത: സൗദിയിൽ മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്

ഇന്നു മുതൽ തിങ്കളാഴ്ച വരെ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ്. രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുന്നത് മൂലമാണിത്.

സർക്കാർ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചനം അനുസരിച്ച്, വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്ക് രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യത കൂടുതലാണ് എന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
മക്ക മേഖല, തായിഫ്, റിയാദ്, തലസ്ഥാന നഗരി ഉൾപ്പെടെ, അസിർ, അൽ-ബാഹ, ജസാൻ, നജ്‌റാൻ, മദീന, ഹായിൽ, തബൂക്ക്, അൽ-ജൗഫ്, അൽ-ഖാസിം, അൽ-ഷർഖിയ, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടെ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

ജിദ്ദ, റാബിഗ് എന്നിവയുൾപ്പെടെ മക്ക മേഖലയിലെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിന് കാരണമായ കാറ്റിനൊപ്പം മിതമായ മഴ ലഭിക്കും.
മദീന, തബൂക്ക് മേഖലകളുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്‌ക്കൊപ്പം പൊടിക്കാറ്റ് ഉണ്ടാകും. ഇത് കാഴ്ചാ പരിധി കുറയ്ക്കുന്നതിനാൽ വാഹനം ഓടിക്കുന്നവരും മറ്റും ജാഗ്രത പുലർത്തണം.

Leave a Comment