കടൽക്ഷോഭം ശക്തം : തീരദേശത്ത് റെഡ് അലർട്ട്, എവിടെയെല്ലാം എന്നറിയാം

കടൽക്ഷോഭം ശക്തം : തീരദേശത്ത് റെഡ് അലർട്ട്, എവിടെയെല്ലാം എന്നറിയാം

കാലവർഷം കനത്തതിനെ തുടർന്ന് കടൽക്ഷോഭം രൂക്ഷമായി. കേരളതീരത്ത് പലയിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിനും, ബീച്ചുകളിൽ പ്രവേശനത്തിനും വിലക്കുണ്ട്.

കേരള തീരത്ത് നാളെ (26/05/2025) രാത്രി 8.30 വരെ 3.1മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കൊല്ലം

ആലപ്പാട് മുതൽ ഇടവ വരെ

ആലപ്പുഴ

ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ

എറണാകുളം

മുനമ്പം മുതൽ മറുവക്കാട് വരെ

തൃശൂർ

ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ

മലപ്പുറം

കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ

കോഴിക്കോട്

ചോമ്പാല മുതൽ കടലുണ്ടി വരെ

കണ്ണൂർ

വളപട്ടണം മുതൽ ന്യൂമാഹി വരെ

കാസറഗോഡ്

കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

ഓറഞ്ച് അലർട്

തിരുവനന്തപുരം

കാപ്പിൽ  മുതൽ പൊഴിയൂർ വരെ

കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ  നാളെ (26/05/2025) രാത്രി 8.30 വരെ 3.0 മുതൽ 3.6  മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

Metbeat News

English Summary : Rough sea kerala coast, Red alert issued by incois.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020