ഭൂമിയിലെ താപനില കുറയ്ക്കുന്നതിനായി ചന്ദ്രോപരിതലത്തിൽ സ്ഫോടനം നടത്താൻ ഗവേഷകർ

സൂര്യന് തണലേകാൻ ആകാശത്ത് ശാസ്ത്ര സങ്കല്പങ്ങളുടെ കുത്തൊഴുക്കുണ്ട്. നിലാവ് പോലെ പോലെ ശാന്തനായ ചന്ദ്രനെ ഉപയോഗിച്ച് സൂര്യനിൽ നിന്നുള്ള ചൂട് കുറച്ച് ആകിരണം ചെയ്യുക എന്നതാണ് പുതിയ ആശയം . സൂര്യനെ താഴ്ത്താൻ അല്ലെങ്കിൽ ഡിം ചെയ്യിപ്പിക്കാൻ കഴിയുമോ? ഇത്തരം ചോദ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. അതിൽ മുന്നിൽ നിൽക്കുന്ന ഒരു ആശയമായിരുന്നു അന്തരീക്ഷത്തിൽ സൾഫർ കണങ്ങൾ വിതറിയാലോ എന്നത്.

ഈ കണികകൾ സൂര്യനിൽ നിന്ന് കഠിനമായ രശ്മികളെ തടുത്തു തിരിച്ച് ബഹിരാകാശത്തേക്ക് തന്നെ പ്രതിഫലിപ്പിക്കും എന്നതായിരുന്നു അത് . ആശയം നല്ലതായിരുന്നെങ്കിൽ പോലും അതിന്റെ ഭവിഷ്യത്തുകളെ കുറിച്ചും വരുംവരായികളെ കുറിച്ചും വ്യക്തമായ ധാരണകൾ ഇല്ലായിരുന്നു . കാരണം അന്തരീക്ഷത്തോട് കളിക്കുമ്പോൾ മനുഷ്യരാശിക്ക് പരിചിതമല്ലാത്ത പല ദുരന്തങ്ങളും നേരിടേണ്ടി വന്നേക്കാം.

അതുകൊണ്ടുതന്നെ അന്തരീക്ഷം വിട്ടു ബഹിരാകാശത്തേക്ക് കടന്നാലോ എന്നതായിരുന്നു ശാസ്ത്ര ലോകത്തിന്റെ മറ്റൊരു ചിന്ത . ബഹിരാകാശത്ത് പൊടിപടലങ്ങൾ തെറിപ്പിച്ചാൽ സൂര്യരശ്മികളെ കുറച്ചൊക്കെ തടുക്കാൻ പറ്റുമെന്നായിരുന്നു മറ്റൊരു നിരീക്ഷണം. അതിന് ചന്ദ്രോപരിതലത്തിൽ സ്ഫോടനം നടത്തി ആ പൊടി ചുറ്റും പരത്തണം. അത് താൽക്കാലികം ആയെങ്കിലും സൂര്യതാപത്തെ തടുക്കും എന്നായിരുന്നു പ്രതീക്ഷ.

ചെറിയ പൊടിപടലങ്ങൾക്കു പോലും ബഹിരാകാശത്ത് ഏറെ ദൂരം സഞ്ചരിക്കാൻ കഴിയും എന്നത് ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസം കൂട്ടുന്നതായിരുന്നു. ബെഞ്ചമിൻ ബ്രോം ലി എന്ന ശാസ്ത്രജ്ഞൻ പറയുന്നത് അനുസരിച്ച് ചന്ദ്രോപരിതലത്തിലെ പൊടിപടലങ്ങൾക്ക് സൂര്യരശ്മികളെ തടയാനാവും. ഇദ്ദേഹം യുഎസിലെ ശാസ്ത്രജ്ഞനാണ്.

ഭൂമിയുടെ ഗുരുത്വാകർഷണബലത്തേക്കാൾ കുറവാണ് ചന്ദ്രന്റെ ബലം അതിനാൽ അവിടെനിന്ന് പൊടിപടലങ്ങൾ ചിതറിക്കിടക്കുന്നത് കൂടുതൽ ഫലപ്രദമാകും. ഭൂമിയിൽ നിന്ന് പൊടി ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനുള്ള ചിലവും ഒഴിവാക്കാം. സൂര്യതാപം ഒന്നു മുതൽ രണ്ട് ശതമാനം വരെ കുറയ്ക്കാം എന്നാണ് പ്രതീക്ഷ . ഈ പൊടികൾ തിരികെ ഭൂമിയിലേക്ക് വരികയുമില്ല. പകരം അനന്തതയിലേക്ക് നീങ്ങുമെന്ന് കരുതപ്പെടുന്നു.

Leave a Comment