കനത്ത ചൂടിൽ നിന്ന് രാജ്യ തലസ്ഥാനത്തിന് ആശ്വാസമായി മഴ

കനത്ത ചൂടിൽ നിന്ന് തലസ്ഥാനത്തിന് ആശ്വാസമായി നേരിയ മഴ. ഡൽഹിയിൽ ഇന്ന് കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസായി കുറയും. ഡൽഹി – എൻ സി ആർ ന്റെ പല ഭാഗങ്ങളിലും നേരിയ മഴ ലഭിച്ചു. റീജിയണൽ മെറ്റീരിയോളജിക്കൽ സെന്റർ (ആർ‌എം‌സി) യുടെ 7 ദിവസത്തെ പ്രവചനമനുസരിച്ച്, ഇന്ന് നേരിയ മഴയ്ക്കും ഇടിമിന്നലോടുകൂടിയ കാറ്റിനും സാധ്യതയുണ്ട്.

ജൂൺ 25 വരെ തലസ്ഥാനത്ത് ചെറിയ മഴ തുടരും.
ബിപാർജോയ് ചുഴലിക്കാറ്റിന്റെ ഭാഗമായാണ് നഗരത്തിൽ മഴ ലഭിച്ചത് എന്നാണ് കാലാവസ്ഥാനിരീക്ഷകർ പറയുന്നത്. ഡൽഹിയിൽ മൺസൂൺ എത്തുന്നതിനുള്ള തീയതി കാലാവസ്ഥാ വകുപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സാധാരണയായി ജൂൺ 27നകം ഡൽഹിയിൽ മഴ ലഭിക്കാറുണ്ട്.

ഐ എം ഡി കണക്കുകൾ പ്രകാരം, സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ ഇതുവരെ 86.7 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത്  ശരാശരി ഈ മാസം മുഴുവൻ 19.7 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

Leave a Comment