യുഎഇയിൽ കനത്ത മഴ ; വേനൽക്കാലം മുഴുവൻ ക്ലൗഡ് സീഡിംഗ് നടത്താനും സാധ്യത

യുഎഇയിൽ ജൂൺ മാസത്തിൽ മഴ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (NCM) ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. തിങ്കളാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. ഇന്ത്യയിൽ നിന്നുള്ള മൺസൂൺ ന്യൂനമർദം സാധാരണയായി അനുഭവപ്പെടുന്നതിനാൽ യുഎഇയിൽ വേനൽമഴ അസാധാരണമല്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും മഴക്ക് കാരണമാകുന്നുണ്ട്. കിഴക്കൻ മേഖലകളിലാണ് മഴ കൂടുതലായി ലഭിക്കുക.

ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങൾ തുടങ്ങി

മഴ മേഘങ്ങൾ രൂപപ്പെടുന്നതിനെ മഴയാക്കി മാറ്റാൻ ക്ലൗഡ് സീഡിംഗ് നടത്താനുള്ള ശ്രമവും യുഎഇ നടത്തുന്നുണ്ട്. ഇങ്ങനെ മഴ ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം നടത്തിയാൽ വെള്ളപ്പൊക്കവും കൃഷിനാശവും പോലുള്ള ഒഴിവാക്കുകയും വേനൽ മഴയുടെ ഗുണം ലഭിക്കുകയും ചെയ്യും. ഈ വേനൽക്കാലം മുഴുവൻ ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങൾ തുടരാനാണ് സാധ്യത.



എന്താണ് ക്ലൗഡ് സീഡിങ്

മഴ പെയ്യാൻ മേഘത്തെ കൃത്രിമമായി പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. 1990 കളുടെ അവസാനത്തിൽ യുഎഇയിൽ ഇത് ആരംഭിച്ചു. അതിനുശേഷം, വർഷം തോറും ഇത്തരം ക്ലൗഡ് സീഡിംഗ് യുഎഇ നടത്താറുണ്ട്.

Leave a Comment