കേരളത്തിൽ ഇന്നും മഴ തുടരും; മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഇന്നും മഴ തുടരും. വിവിധ ജില്ലകളിൽ ഞായറാഴ്ച രാത്രി മുതൽ കനത്ത മഴയാണ് . കനത്ത മഴയെ തുടർന്ന് മലയോര മേഖലകളിൽ ജാഗ്രത പാലിക്കണം എന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസം കൂടെ കനത്ത മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത.ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മലയോര മേഖലകളിൽ ശക്തമായ മഴ

തിരുവനന്തപുരത്ത് മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറുകളിൽ ജില്ലയിൽ കാറ്റോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജില്ലയിലെ മലയോര മേഖലകളായ പൊന്മുടി, വിതുര, നെടുമങ്ങാട്, പാലോട് അടക്കമുളള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിർദേശിച്ചു.

കോഴിക്കോടും കണ്ണൂരും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും മഴ തുടരുമെന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ പറഞ്ഞിരുന്നു.

കേരളത്തിൽ ഇന്നും മഴ തുടരും; മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

മത്സ്യബന്ധനത്തിന് വിലക്ക്

40 മുതൽ 50 വരെ കിലോ മീറ്റർ വേ​ഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
ചൊവ്വാഴ്ചയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും വടക്ക് കിഴക്കൻ രാജസ്ഥാനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment