കേരളത്തിൽ കനത്ത മഴ തുടരുന്നതിനിടെ പെരിങ്ങൽ കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്. നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കാന്‍ വേണ്ടിയാണ് നടപടി. പ്രദേശവാസികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷം ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉടന്‍ തുറക്കാനാണ് നിര്‍ദ്ദേശം. അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
അതേസമയം പാലക്കാട് ചെർപ്പുളശ്ശേരിയിൽ മിന്നൽ ചുഴലി.നിരവധി മരങ്ങളും വൈദ്യുത പോസ്റ്റുകളും പൊട്ടിവീണതിനാല്‍ പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. 14 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇന്നലെ രാത്രിയാണ് ചളവറ പാലാട്ടുപടിയില്‍ മിന്നൽ ചുഴലി ഉണ്ടായത്. മധ്യ വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കനത്ത മഴയെ തുടർന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട് , മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മഴയുടെ പശ്ചാത്തലത്തില്‍ തീര പ്രദേശത്തും മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.