ഒമാൻ തീരത്തും ന്യൂനമർദ്ദ സാധ്യത

ഒമാൻ തീരത്ത് ന്യൂനമർദ്ദനത്തിന് സാധ്യത. ഇന്ത്യയുടെ പടിഞ്ഞാറ് തീരത്ത് നിന്ന് വ്യാപിക്കുന്ന ന്യൂനമർദ്ദം ഒമാൻ തീരത്ത് എത്താൻ സാധ്യതയെന്ന് ദേശീയ ദുരന്തനിവാരണ മുന്നറിയിപ്പ് കേന്ദ്രം സൂചന നൽകുന്നു. ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ ഒമാൻ തീരത്ത് എത്താനാണ് സാധ്യത.

ദക്ഷിണ ഷർക്കിയാ ഗവർണറേറ്റിൽ തിങ്കളാഴ്‌ച മുതൽ ഇടവിട്ടു പെയ്തു തുടങ്ങുന്ന മഴ,അടുത്ത ദിവസങ്ങളിൽ അൽ വുസ്ത, ദോഫാർ മേഖലകളിലേക്ക് വ്യാപിക്കാനാണ് സാധ്യത. മറ്റു ഗവർണറേറ്റുകളിലും പൊതുവെ ആകാശം മേഘാവൃതമായിരിക്കും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ചു കടക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഹാജർ മലനിരകൾക്ക് സമീപ പ്രദേശങ്ങളിൽ ഇടിമിന്നലും കാറ്റും പ്രതീക്ഷിക്കാം. സമുദ്രനിരപ്പ് ഒന്നര മുതൽ രണ്ടര വരെ കൂടുതൽ ഉയരാനും സാധ്യതയുണ്ട്.

Leave a Comment