ചൂടിന് ശമനമായി ഡൽഹിയിലെയും നോയിഡയിലെയും ചില ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ മിതമായ മഴ പെയ്തു.ശനിയാഴ്ച ഡൽഹിയുടെ ചില ഭാഗങ്ങളിൽ നേരിയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. പരമാവധി താപനില 34 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
ബാഗ്പത്, ബുലന്ദ്ഷഹർ, സെൻട്രൽ ഡൽഹി, കിഴക്കൻ ഡൽഹി, ഫരീദാബാദ്, ഗൗതം ബുദ്ധ നഗർ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, ഹാപൂർ, മീററ്റ്, ന്യൂഡൽഹി എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ (മണിക്കൂറിൽ 20-30 കിലോമീറ്റർ) ശക്തമായ കാറ്റോടും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകും. ജൂലൈയിൽ നല്ല മഴ ലഭിച്ചതിനാൽ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെട്ടു.കാലാവസ്ഥാ ഓഫീസിന്റെയും സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെയും (സിപിസിബി) കണക്കുകൾ പ്രകാരം, ശരാശരി കൂടിയ താപനില 2016 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു.
ദേശീയ തലസ്ഥാനത്ത് ജൂലൈയിൽ 384.6 മില്ലിമീറ്റർ മഴ ലഭിച്ചു. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മഴയാണിത്. ഇത് ജൂലൈയിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ കൂടുതലാണ്.
ജൂലൈയിൽ ഡൽഹിയിലെ ശരാശരി കൂടിയ താപനില 34.7 ഡിഗ്രി സെൽഷ്യസായിരുന്നു. 2016 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന താപനില 34.5 ഡിഗ്രി സെൽഷ്യസായിരുന്നു.