റെക്കോർഡ് ഭേദിച്ച മഴക്കെടുതിയിൽ ചൈനയിൽ 22 മരണം; രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നു

ചൈനയുടെ ചില പ്രദേശങ്ങളിൽ റെക്കോർഡ് ഭേദിച്ച മഴ. ബെയ്ജിംഗിന് സമീപവും അയൽപ്രദേശമായ ഹെബെയ് പ്രവിശ്യയിലും ഈ ആഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ 22 പേർ മരിച്ചു. വെള്ളിയാഴ്ച ചൈനയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ കൊടുങ്കാറ്റ് ഭീഷണിയെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു, അതേസമയം ബീജിംഗിന്റെ പ്രാന്തപ്രദേശത്തുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് റോഡുകൾ തകരുകയും വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു. വടക്കുകിഴക്കൻ മേഖലയിൽ, ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ ഹാർബിന് ചുറ്റുമുള്ള 54,000 ത്തോളം ആളുകളെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചതായി ഔദ്യോഗിക സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

81 ബോട്ടുകളിലായി എത്തിയ രക്ഷാപ്രവർത്തകർ താമസക്കാരെ ഒഴിപ്പിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച, ഹീലോംഗ്ജിയാങ്ങിലെ ഒരു ഹൈവേ പാലം തകർന്നു. രണ്ട് കാറുകൾ മുദാൻ നദിയിലേക്ക് മറിഞ്ഞതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടമരണങ്ങളോ പരുക്കുകളോ ഉള്ളതായി വിവരമില്ല. ബെയ്ജിംഗും സമീപത്തെ പ്രധാന നഗരങ്ങളും ഉൾപ്പെടുന്ന ഹൈഹെ ബേസിൻ 1963 ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കം അനുഭവിക്കുകയാണെന്ന് ജലവിഭവ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. കാലാവസ്ഥാ ഏജൻസി പറയുന്നതനുസരിച്ച്, ഡോക്‌സുരി ചുഴലിക്കാറ്റിന്റെ അവശിഷ്ടങ്ങൾ ഈ പ്രദേശത്തെ വെള്ളപ്പൊക്കത്തി, ബെയ്ജിംഗിൽ കുറഞ്ഞത് 140 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴ രേഖപ്പെടുത്തി. ഹെബെയിലെ 1.2 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി സർക്കാർ അറിയിച്ചു. ഒരു ലക്ഷത്തിലധികം സർക്കാർ ജീവനക്കാരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അണിനിരത്തിയതായി പറയുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ ആരംഭിച്ച മഴ ഡ്രെയിനേജ് സംവിധാനങ്ങളെ തകർത്തു. 20 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ചൈനയുടെ തലസ്ഥാനമായ ബീജിംഗിലെ സ്കൂളുകൾ താൽക്കാലികമായി അടച്ചു. ചിലയിടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ബെയ്ജിംഗിനെ സംരക്ഷിക്കാൻ, വെള്ളപ്പൊക്കം അയൽ പ്രദേശങ്ങളിലേക്ക് തിരിച്ചുവിട്ടു, തലസ്ഥാനത്തെ നദികളിലൂടെയും കനാലിലൂടെയും കൂടുതൽ വെള്ളം ഒഴുക്കിയിരുന്നെങ്കിൽ നാശം കുറയ്ക്കാനാകുമെന്ന് വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ പരാതികൾ ഉയർന്നു. ബീജിംഗിന്റെ തെക്കുപടിഞ്ഞാറുള്ള ഷുവോഷൗവിൽ, ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ഏകദേശം 125,000 ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. ജൂലൈ ആദ്യം തെക്കുപടിഞ്ഞാറൻ പ്രദേശമായ ചോങ്കിംഗിൽ വെള്ളപ്പൊക്കത്തിൽ 15 പേരെങ്കിലും മരിച്ചിരുന്നു.

ചൈനയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും മാരകവും വിനാശകരവുമായ വെള്ളപ്പൊക്കം 1998-ൽ 4,150 പേർ മരിച്ചു, അവരിൽ ഭൂരിഭാഗവും യാങ്‌സി നദിക്കരയിലാണ്.

2021-ൽ ഹെനാൻ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 300-ലധികം പേർ മരിച്ചു. റെക്കോഡ് മഴ പ്രവിശ്യാ തലസ്ഥാനമായ ഷെങ്‌ഷൂവിൽ വെള്ളപ്പൊക്കമുണ്ടാക്കി. തെരുവുകളെ നദികളാക്കി മാറ്റുകയും സബ്‌വേ ലൈനിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും യാത്രക്കാർ കാറുകളിൽ കുടുങ്ങുകയും ചെയ്തിരുന്നു. അതിനിടെ, കിഴക്കൻ ഷാൻഡോങ് പ്രവിശ്യയിൽ, ഷാങ്‌വെയ് നദിയിലെ ജലനിരപ്പ് ഉയരുന്നത് തുടരുന്നതിനാൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment