ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഗാനമേളക്കിടെ മഴ ; തിക്കിലും തിരക്കിലും പെട്ട് നാല് മരണം

ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഗാനമേളക്കിടെ മഴ ; തിക്കിലും തിരക്കിലും പെട്ട് നാല് മരണം

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് അപകടം. നാല് വിദ്യാര്‍ഥികള്‍ മരിച്ചു. സംഭവത്തില്‍ അമ്പതോളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരക്കിനിടെ വീണ പലര്‍ക്കും ചവിട്ടേറ്റതാണ് മരണത്തിന് ഇടയാക്കിയത്.

ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത പരിപാടിക്കിടെ മഴ പെയ്തതാണ് അപകടത്തിന് ഇടയാക്കിയത്. ഇതോടെ കൂടുതല്‍ പേര്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയത് തിക്കിനും തിരക്കിനും ഇടയാക്കുകയായിരുന്നു.

രണ്ടായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന ക്യാമ്പസാണിത്. അന്തരീക്ഷ ശാസ്ത്രം കുസാറ്റിലും Agricultural University യുടെ കീഴിൽ Academy for Climate Change and Control (ACCER) കോളേജിലും പഠിപ്പിക്കുന്നുണ്ട്. കൂടാതെ കുസാറ്റില്‍ കാലാവസ്ഥാ നിരീക്ഷണത്തിന് സഹായിക്കുന്ന അഡ്വാന്‍സ് റഡാര്‍ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം നാലുപേരുടെ മരണം ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ അവസാന ദിനമായായിരുന്നു ഇന്ന്.

മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുകയായിരുന്നു.നിരവധി വിദ്യാർത്ഥികള്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു.

ചികിത്സയ്ക്ക് ഉള്‍പ്പെടെ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കിയതായും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

Metbeat Weather

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment