kerala weather today 25-11-23 : കേരളത്തില്‍ ഇന്ന് ഇവിടങ്ങളില്‍ മഴക്ക് സാധ്യത

kerala weather today 25-11-23 : കേരളത്തില്‍ ഇന്ന് ഇവിടങ്ങളില്‍ മഴക്ക് സാധ്യത

അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും കേരളതീരത്തു കൂടി കടന്നു പോകുന്ന ന്യൂനമര്‍ദ പാത്തിയും കാരണം കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ ലഭിക്കുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍. എന്നാല്‍ കഴിഞ്ഞ ദിവസത്തെ പോലെ മഴ അതിശക്തമാകില്ല. ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴയാണ് പ്രതീക്ഷിക്കേണ്ടത്.

തെക്കുകിഴക്കന്‍ അറബിക്കടലില്‍ മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നാണ് ചക്രവാതച്ചുഴി (cyclonic circulation) രൂപപ്പെട്ടത്. ഇത് സമുദ്രനിരപ്പില്‍ നിന്ന് 1.5 കി.മി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതോടൊപ്പം മാലദ്വീപ് മുതല്‍ കേരള തീരം വഴി വടക്കന്‍ മഹാരാഷ്ട്രവരെ നീളുന്ന ന്യൂനമര്‍ദപാത്തിയും (trough) ഉം നിലകൊള്ളുന്നു. ഇവ അറബിക്കടലില്‍ മേഘങ്ങള്‍ കേന്ദ്രീകരിക്കാനും ശക്തമായ മഴക്കും കാരണമാകും.

അറബിക്കടലില്‍ മഴ സാധ്യത

കടലില്‍ മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും തെക്കുകിഴക്കന്‍ അറബിക്കടലില്‍ ശക്തമായ മഴയക്കും ഇടിമിന്നലിനും സാധ്യതുണ്ട്. മണിക്കൂറില്‍ 40 കി.മി വരെ വേഗത്തിലുള്ള കാറ്റും ഉണ്ടാകാം. ലക്ഷദ്വീപ് മേഖലയിലാണ് കൂടുതല്‍ മഴക്ക് സാധ്യത.

കേരളത്തിലെ മഴ സാധ്യത

കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള കിഴക്കന്‍ അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ഇന്നു വൈകിട്ടും രാത്രിയും ഇടിയോടെ മഴയുണ്ടാകും. മലയോര മേഖലകളിലും വനപ്രദേശങ്ങളിലുമാണ് മഴ ലഭിക്കുക. ഇടത്തരം മഴയോ ഒറ്റപ്പെട്ട ശക്തമായ മഴയോ ആണ് ലഭിക്കുക. കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് വൈകിട്ട് ചാറ്റല്‍ മഴയും രാത്രിയില്‍ ഇടത്തരം മഴയും പ്രതീക്ഷിക്കാം.

ഏതെല്ലാം പ്രദേശത്ത് മഴ സാധ്യത

കോഴിക്കോ്ട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് പ്രധാനമായും മഴ സാധ്യതാ ലൊക്കേഷനുകളെന്നാണ് മെ്റ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം.

റാന്നി, കോഴഞ്ചേരി, പത്തനംതിട്ട, ശബരിമല, പമ്പ, തിരുവല്ല, വാല്‍പാറൈ, നെയ്യാറ്റിന്‍കര, പെരിങ്ങല്‍കുത്ത്, മലയാറ്റൂര്‍, ചാലക്കുടി, കുറ്റിക്കാട്, അങ്കമാലി, പെരുമ്പാവൂര്‍, കു്ട്ടമ്പുഴ, തലയാട്, കക്കയം, താമരശ്ശേരി, അടിവാരം, നെല്ലിയം തുടങ്ങിയ പ്രദേശങ്ങളില്‍ ഇടിയോടെ മഴക്ക് സാധ്യത. തമിഴ്‌നാട്ടിലെ മിക്ക ജില്ലകളിലും ഇടിയോടെ മഴ സാധ്യത.

copyright to Metbeat News


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment