India weather updates 25/11//23: ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദ്ദ സാധ്യത

India weather updates 25/11//23: ബംഗാൾ ഉൾക്കടലിൽ നാളെ ( 26/11/23) ന് ന്യൂനമർദ സാധ്യത. തെക്കൻ ആൻഡമാൻ കടലിനു മുകളിലാണ് ന്യൂനമർദം രൂപപ്പെടുക. ന്യൂനമർദ്ദം രൂപപ്പെട്ട് 24 മണിക്കൂറിനകം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദം ( Deep Depression ) ആകാനാണ് സാധ്യത. ഈ സിസ്റ്റം ചുഴലിക്കാറ്റ് ആയേക്കും എന്നാണ് Metbeat Weather ന്റെ ഗവേഷകരുടെ നിഗമനം.

തമിഴ്നാട് തീരം ഉൾപ്പെടെ ജാഗ്രത പാലിക്കേണ്ട സാഹചര്യം ഉണ്ടാകും. കേരളത്തിലും തമിഴ്നാട്ടിലും 3 ദിവസം ശക്തമായ മഴക്ക് ഇത് കാരണമായേക്കും.

തമിഴ്നാട്ടിൽ ഇന്നും നല്ല മഴ തുടരുകയാണ്.ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ഇനിയും കൂടാന്‍ സാധ്യതയുണ്ട്. മുല്ലപ്പെരിയാറില്‍ 142 അടിയാണ് പരമാവധി സംഭരണ ശേഷി.

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 4118 ഘന അടിയില്‍ നിന്ന് 5800 ഘനയടിയായി വര്‍ധിച്ചിരുന്നു. തമിഴ്‌നാട്ടിലേക്ക് 1000 ഘനയടി ജലം മാത്രമാണ് കൊണ്ടുപോകുന്നത്.
മഴ ശക്തമായതും തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചതു മാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. മുല്ലപ്പെരിയാര്‍ ജലം എത്തിക്കുന്ന തമിഴ്‌നാട്ടിലെ തേനി ജില്ലയിലും വ്യാപകമായി മഴ പെയ്യുന്നുണ്ട്.

മുല്ലപ്പെരിയാര്‍ ഡാമില്‍ 136 അടിയില്‍ ജലനിരപ്പ് എത്തിയതോടെ ആദ്യ മുന്നറിയിപ്പ് ഇന്നലെ തമിഴ്‌നാട് നല്‍കി. കഴിഞ്ഞ കുറച്ചു ദിവസമായി തമിഴ്‌നാട്ടില്‍ കനത്തമഴയാണ് ലഭിക്കുന്നത്. ഇതേ തുടര്‍ന്നാണ് മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന അളവ് കുറച്ചത്. ഇതാണ് ഡാമിലെ ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. തമിഴ്‌നാട്ടിലെ പശ്ചിമഘട്ട മേഖലയില്‍ കനത്ത മഴയാണ്.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment