ഈദുൽ ഫിത്തർ ഏപ്രിൽ 21 വെള്ളിയാഴ്ച എന്ന് ഖത്തർ കലണ്ടർ

ഈദുൽഫിത്തർ ഏപ്രിൽ 21 വെള്ളിയാഴ്ച ആയിരിക്കും എന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. റമദാൻ മാസത്തിന്റെ അവസാനവും ശവ്വാൽ മാസത്തിലെ ആദ്യ ദിവസവും ആണ് ഈദുൽഫിത്തർ ആഘോഷിക്കുക. ഏപ്രിൽ 20ന് ഖത്തറിന്റെ ആകാശത്ത് അസ്തമയത്തിനുശേഷം 22 മിനിറ്റ് കഴിഞ്ഞാണ് ചന്ദ്രകല അസ്തമിക്കുകയെന്നും ആ കാലയളവ് വർദ്ധിക്കും എന്നും അൽ അൻസാരി പറഞ്ഞു.

ഏപ്രിൽ 20നാണ് ഹിജ്റ 1414 ലെ ശവ്വാൽ മാസ ചന്ദ്രകല പിറക്കുന്നത്. എന്നാൽ അന്തിമ തീരുമാനം ഖത്തറിലെ ഔഖാഫ് ഇസ്ലാമിക കാര്യ ക്രസന്റ് ഇൻവെസ്റ്റിഗേഷൻ കമ്മിറ്റിയായിരിക്കുംതീരുമാനിക്കുക.

Share this post

Leave a Comment