കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

19/07/2023 നാളെ മുതൽ 22/07/2023 വരെ കേരള കർണാടക തീരങ്ങളിൽ മോശം കാലാവസ്ഥയും കാറ്റും കാരണം മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

ഇന്നുമുതൽ അഞ്ചുദിവസത്തേക്ക് വിലക്ക്

18.07.2023 : വടക്കൻ ആന്ധ്രപ്രദേശ് തീരം അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ , തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്ക് ശ്രീലങ്കൻ തീരം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള
കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

19.07.2023: വടക്കൻ ആന്ധ്രാപ്രദേശ് തീരം, മധ്യ ബംഗാൾ ഉൾക്കടൽ, തെക്ക് ശ്രീലങ്ക, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ,
ലങ്കാ തീരം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 40-45 കി.മീ വരെയും , ചില സമയങ്ങളിൽ 55 കി.മീ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യത.

21.07.2023, 22.07.2023: വടക്കൻ ആന്ധ്രാപ്രദേശ് തീരം, മധ്യ ബംഗാൾ ഉൾക്കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും വിലക്ക്.

Share this post

Leave a Comment