ദക്ഷിണേന്ത്യയിൽ വേനൽ മഴ സജീവമായി. കഴിഞ്ഞ ദിവസം കേരളത്തിൽ പെയ്ത ഒറ്റപ്പെട്ട മഴക്ക് ശേഷം കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ഇന്ന് കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിച്ചു. ചെന്നൈയിൽ ഇന്ന് രാവിലെ മുതൽ മഴ ലഭിച്ചു. ദക്ഷിണേന്ത്യയിൽ മഴ കൂടുതൽ പ്രദേശങ്ങളിൽ വ്യാപിക്കുമെന്ന് ഞങ്ങളുടെ നിരീക്ഷകർ ഇന്ന് രാവിലെയുള്ള അവലോകനത്തിൽ വ്യക്തമാക്കിയിരുന്നു.
ചെന്നൈയിലെ കോടാംമ്പാക്കം, എഗ്മോർ, വടപളനി, തേനാംമ്പേട്ട്, സാലിഗ്രാമമം തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു. കടുത്ത ചൂടിന് മഴ ആശ്വാസമായി. അടുത്ത രണ്ടു ദിവസം കൂടി ചെന്നൈയിൽ മഴ തുടരും. ചെന്നൈയിലെ പ്രാന്ത പ്രദേശങ്ങളിലേക്കും അടുത്ത ദിവസങ്ങളിൽ മഴയെത്തും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ മാസം 20 വരെ ചെന്നൈയിൽ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്.
ബംഗ്ലാദേശ് മുതൽ വടക്കൻ ആന്ധ്രാപ്രദേശ് വരെ നീളുന്ന ന്യൂനമർദപാത്തിയാണ് കിഴക്കൻ ഇന്ത്യയിൽ മഴ നൽകുന്നത്. തമിഴ്‌നാടിനും കൊങ്കൺ തീരത്തിനും ഇടയിൽ കർണാടക വഴിയും മറ്റൊരു ന്യൂനമർദപാത്തി രൂപ്പപെട്ടിട്ടുണ്ട്. ഇത് കർണാടകയിലും വടക്കൻ കേരളത്തിലും അടുത്ത ദിവസങ്ങളിൽ മഴക്ക് കാരണമാകും.
Is this #chennai , is this mid-March ??? #ChennaiRains #rain #summer #weather #TamilNadu
Been drizzling quite frequently since morning and now a heavy spell over the southern parts of the city… pic.twitter.com/8xb2Um907Y
— Sidharth.M.P (@sdhrthmp) March 17, 2023