ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തി ഹരിത ട്രൈബ്യൂണല്‍

ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. ഈ തുക ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറിക്ക് മുമ്പാകെ കെട്ടിവയ്ക്കണം. ദുരന്തം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ തുക ഉപയോഗിക്കാം.

തീപിടത്തത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വകരിക്കണമെന്ന നിര്‍ദ്ദേശവും ദേശീയ ഹരിത ട്രൈബ്യൂണല്‍ മുന്നോട്ടുവച്ചിട്ടുണ്ട്.കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവിൽ വിമർശനം.

മാരകമായ അളവിൽ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാർത്ഥങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞ ട്രൈബ്യൂണൽ ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്.ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചതായി സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് സ്വീകരിച്ച നടപടികളും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Leave a Comment