പെരിങ്ങൽക്കുത്ത് ഡാം തുറന്നു; പുഴയിൽ ജലനിരപ്പ് കൂടി

വനമേഖലയിൽ മഴ തുടരുന്നതിനാൽ മുൻകരുതലായി ജലനിരപ്പ് ക്രമീകരിക്കുന്നതിന് തൃശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂസ് തുറന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി. ഡാമിലെ 7 ഷട്ടറുകളിൽ 6 എണ്ണം 419.4 മീറ്റർ ക്രസ്റ്റ് ലെവലിൽ തുറന്നു വച്ചിട്ടുണ്ട്. സ്ലൂസ് ഗേറ്റ് തുറന്നപ്പോൾ 184 ക്യുമെക്‌സ് വെള്ളം പുഴയിലേക്കെത്തി.
സ്ലൂസ് ഗേറ്റ്,ഷട്ടറുകൾ മുഖേന 344 ക്യുമെക്‌സ് വെള്ളമാണ് ഡാമിൽ നിന്നും പുറത്തേക്ക് ഒഴുകുന്നത്.വൈകിട്ട് 7 ന് 419 മീറ്ററായി ജലനിരപ്പ് കുറഞ്ഞു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് ഡാമിലെ സംഭരണം ക്രമീകരിക്കുന്നത്. ഇതോടെ പുഴയിലെ ജലവിതാനം 2 അടിയോളം ഉയർന്നതോടെ പുഴയുടെ പരിസരങ്ങളിൽ ഉളളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Comment