യുഎഇയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ ; താപനിലയിൽ കുറവ്

യുഎഇയിൽ പൊടി നിറഞ്ഞതും ഭാഗികമായി മേഘവൃതവുമായ കാലാവസ്ഥ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ്. അബുദാബിയിൽ താപനിലയിൽ കുറവ് അനുഭവപ്പെട്ടു. ഇന്നത്തെ പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവാണിത്. മെർക്കുറി 37 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചില തീരപ്രദേശങ്ങളിൽ രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പം ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. കടലിനു മുകളിൽ നേരിയതും മിതമായതും ആയ കാറ്റിന് സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ പൊടിക്കാറ്റ് വീശുന്നതിനും സാധ്യത. അറേബ്യൻ ഗൾഫും ഒമാൻ കടലും മിതമായതായിരിക്കും.

Leave a Comment