5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ജപ്പാനിലെ കൊസുഷിമ ഉൾപ്പെടെയുള്ള ദ്വീപുകളിൽ ആണ് ഭൂചലനം അനുഭവപ്പെട്ടത്. ഞായറാഴ്ച വൈകിട്ടാണ് ഭൂചലനം അനുഭവപ്പെട്ടത്. സുനാമി മുന്നറിയില്ല. തുടർ ചലനങ്ങളും ഉണ്ടായി. ആർക്കും പരിക്കേറ്റതായോ നാശനഷ്ടം ഉണ്ടായതായോ റിപ്പോർട്ടില്ല. ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി.
മേയ് ആറിന് ജപ്പാനിലെ ഇഷികാവാ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. ഒരാൾ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർച്ചയായി ഈ മേഖലയിൽ അഞ്ചിനു മുകളിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടാകുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.