കേരളത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

ഇടുക്കിയിൽ അടുത്ത മൂന്ന് ദിവസത്തേക്കും പത്തനംതിട്ടയിൽ ശനി, ഞായർ ദിവസങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച എറണാകുളം ജില്ലയിലും ഓറഞ്ച് അലേർട്ട് പ്രഖ്യപിച്ചെന്ന് imd

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും (03/11/23) നാളെയും (04/11/23) തുലാമഴ ശക്തിപ്പെടുമെന്ന് metbeat weather നിരീക്ഷകർ രാവിലത്തെ ഫോര്‍കാസ്റ്റിൽ പറഞ്ഞിരുന്നു.

ഇന്നത്തെ ആദ്യ മഴ തിരുവനന്തപുരത്ത് നിന്ന് തുടങ്ങുമെന്നും ഉച്ചയ്ക്ക് ശേഷം കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും ശക്തമായ അതിശക്തമായതോ ആയ മഴ ലഭിക്കും.

കേരളത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
കേരളത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇടിയോടെ മഴ കനക്കും. അതേസമയം വടക്കൻ കേരളത്തിലും കിഴക്കൻ മലയോര മേഖലകളിൽ ഇന്ന് രാത്രിയോടെ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകും.

മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും പ്രതീക്ഷിക്കാം.

മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക

കനത്ത തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേരളത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് .


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment