Kerala Weather Alert : ഇന്നത്തെ ആദ്യ മഴ തിരുവനന്തപുരം, കൊല്ലം മുതൽ

Kerala Weather Alert 02/11/23

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും (03/11/23) നാളെയും (04/11/23) തുലാമഴ ശക്തിപ്പെടും. ഇന്നത്തെ ആദ്യ മഴ തിരുവനന്തപുരം ജില്ലയിൽ തുടങ്ങും. ഉച്ചക്ക് ശേഷം തിരുവനന്തപുരം കിഴക്കൻ മേഖലകളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. കൊല്ലം ജില്ലയിലും കനത്ത മഴ വൈകിട്ട് ആകുമ്പോഴേക്കും ഉണ്ടാകും. പ്രാദേശിക വെള്ളക്കെട്ടുകൾ രൂപപ്പെട്ടേക്കും. വാഹനം ഓടിക്കുന്നവർ മഴയിൽ മുൻകരുതൽ സ്വീകരിക്കുക.

Kerala Weather Alert 03/11/23
Kerala Weather Alert 03/11/23

ഉച്ചയ്ക്ക് ശേഷം കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും ശക്തമായ അതിശക്തമായതോ ആയ മഴ ലഭിക്കും. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇടിയോടെ മഴ കനക്കും .

വടക്കൻ കേരളത്തിലും കിഴക്കൻ മലയോര മേഖലകളിൽ ഇന്ന് രാത്രിയോടെ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകും. മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും പ്രതീക്ഷിക്കാം.

കൂടുതൽ വിവരങ്ങൾ അറിയാൻ ഇന്ന് രാവിലത്തെ Metbeat Weather ന്റെ Daily Weather Forecast റിപ്പോർട്ട് വായിക്കുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment