മസ്‌കറ്റ് – ചൊവ്വാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് സുൽത്താനേറ്റിന്റെ കൂടുതൽ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു.
കനത്ത മഴ സാധ്യതയെത്തുടർന്ന് ചൊവ്വാഴ്ച (ഇന്ന്) മുസന്ദം, നോർത്ത് ബത്തിന, ബുറൈമി, ദാഹിറ ഗവർണറേറ്റുകളിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലെയും ക്ലാസുകൾ നിർത്തിവെക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തു.
Rain begins in Khasab, Musandam Governorate 🌧️#oman pic.twitter.com/HlDLBaPVnx
— Arabian Daily (@arabiandailys) March 27, 2023
ചൊവ്വ, ബുധൻ ദിവസങ്ങളിൽ ന്യൂനമർദ്ദ പാത്തി ട്രഫ്സുൽത്താനേറ്റിനെ ബാധിക്കുമെന്ന് കാലാവസ്ഥാ ഡയറക്‌ടറേറ്റ് ജനറലിന്റെ നാഷണൽ മൾട്ടി ഹസാർഡ് എ
ഏളി വാണിംഗ് സെന്റർ അറിയിച്ചു. മുസന്ദം, നോർത്ത് ബത്തിന, ബുറൈമി, ദാഹിറ എന്നിവിടങ്ങളിൽ മഴ, ഇടയ്ക്കിടെയുള്ള ഇടിമിന്നൽ, പുതിയ കാറ്റ്, വാടികളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവ പ്രതീക്ഷിക്കുന്നു, സി.എ.എ കൂട്ടിച്ചേർത്തു.
The Tomarit desert in Oman turned into a sea of mud after heavy rain pic.twitter.com/ogtg6XkSRB
— Kiosk (@Kiosk83448959) March 23, 2023