പശു ഏമ്പക്കമോ അധോവായുവോ പുറത്ത് വിട്ടാൽ കർഷകൻ നികുതി നൽകണം

വെല്ലിങ്ടൺ:പശു ഏമ്പക്കമിട്ടാലോ അധോവായു പുറത്തുവിട്ടാലോ ഇനി ന്യൂസിലാൻഡിലെ കർഷകർ നികുതി നൽകണം. കാലാവസ്ഥാ വ്യതിയാനം തടയുന്നതിന്റെ ഭാഗമായി ന്യൂസിലാൻഡ് സർക്കാരാണ് ലോകത്ത് ആദ്യമായി ഇത്തരമൊരു നടപടിയുമായി രംഗത്തു വന്നത്. കാർഷിക മേഖലയിൽ നിന്ന് ഹരിത ഗൃഹ വാതകം പുറംതള്ളുന്നത് കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.
പുതിയ പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി ജസീന്ത ആർഡൻ വാർത്താ സമ്മേളനത്തിൽ സ്ഥിരീകരണം നൽകിയെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. 2025 ൽ കാർഷിക മേഖലയിൽ നിന്ന് ഏറ്റവും കുറവ് കാർബൺ പുറംതള്ളലിനു വേണ്ടിയുള്ളതാണ് ഈ നീക്കമെന്ന് ആർഡേൺ പറഞ്ഞു.

ഹരിതഗൃഹ വാതകം പ്രധാന പ്രശ്‌നം
ന്യൂസിലാൻഡ് നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഹരിത ഗൃഹ വാതക പുറംതള്ളൽ. 6.2 ദശലക്ഷം ഹരിതഗൃഹ വാതകം പശു പുറംതള്ളുന്നുണ്ടെന്നാണ് കണക്ക്. പുതിയ നിയമ പ്രകാരം തങ്ങളുടെ മൃഗങ്ങൾ പുറംതള്ളുന്ന കാർബണ് കർഷകർ നികുത നൽകണം. ഗോമൂത്രത്തിലുള്ള നൈട്രസ് ഓക്‌സൈഡ്, ഏമ്പക്കത്തിലും അധോവായുവിലുമുള്ള മീഥേൻ വാതകം എന്നിവയാണ് കാലാവസ്ഥാ വെല്ലുവിളി സൃഷ്ടിക്കുക. ക്ലൈമറ്റ് ചേഞ്ച് കമ്മിഷനാണ് സർക്കാരിനു പുതിയ നിർദേശങ്ങൾ നൽകിയത്. ഭാവിയിൽ കർഷകർ ഉപയോഗിക്കുന്ന വളം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾക്കും ലെവി നൽകേണ്ടിവരും. ഈ തുക സർക്കാർ വിനിയോഗിക്കുക പുതിയ സാങ്കേതിക വിദ്യകൾക്കുള്ള ഗവേഷണങ്ങൾക്കും കാലാവസ്ഥാ സൗഹൃദ സാങ്കേതിക വിദ്യകൾക്കും മറ്റുമാണ്.

Leave a Comment