kerala weather (03/09/24) : രണ്ടുദിവസത്തിനകം ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം

kerala weather (03/09/24) : രണ്ടുദിവസത്തിനകം ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം വെള്ളിയാഴ്ച (06/09/24 ) രൂപപ്പെടും. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴ ഇന്ന് രാത്രി മുതൽ കുറയും. കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ നിന്ന് കരകയറിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി (Depression) വിദർഭയിൽ തുടരുന്നു. അടുത്ത 24 മണിക്കൂറിൽ ഇത് വീണ്ടും ദുർബലമായി ന്യൂനമർദ്ദം ആകും.

അറബിക്കടലിൽ രൂപപ്പെട്ട അസ്ന ചുഴലിക്കാറ്റ് ഒമാന് സമീപം വീണ്ടും ദുർബലമായി well marked low pressure (WML) ആയി. ഇത് ഒമാനിൽ ഒറ്റപ്പെട്ട മഴ നൽകി അടുത്ത 24 മണിക്കൂറിൽ കടലിൽ തന്നെ അവസാനിക്കും. ഒമാൻ തീരത്ത് കടൽ പ്രക്ഷുബ്ധമാകും. മറ്റ് ജാഗ്രതാ നിർദ്ദേശങ്ങൾ ഇല്ല.

ഗുജറാത്ത് മുതൽ കേരളതീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി (off shore trough) നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഇന്ന് (03/09/24 ചൊവ്വ) കൂടി മഴ തുടരും. എന്നാൽ ഇന്നലെ ലഭിച്ച ശക്തി ഇന്നത്തെ മഴക്ക് ഉണ്ടാവില്ല. ഇത് പ്രാദേശികമായി വ്യത്യാസപ്പെടും. ചില പ്രദേശങ്ങളിൽ ഇന്ന് മഴ ലഭിക്കുകയേയില്ല. ചില പ്രദേശങ്ങളിൽ ചാറ്റൽ മഴയോ ഇടത്തരം മഴയോ ഉണ്ടാകും.

കേരളതീരത്തും കടലിലും രാവിലെ പെയ്യുന്ന ഇടിയോട് കൂടെയുള്ള മഴ

പകൽ ഭാഗികമായി മേഘാവൃതം. പ്രാദേശിക മഴ ഏറെ നേരം നീണ്ടുനിൽക്കില്ല. ഈ രീതിയിൽ ഉള്ള കാലാവസ്ഥ ആയിരിക്കും ഇന്ന് (03/09/24) പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് കരുതലുകൾ ഒന്നും ഇന്നത്തെ കാലാവസ്ഥയിൽ വേണ്ടിവരില്ല. നാളെ മുതൽ കുറച്ചുദിവസം മഴയിൽ ഗണ്യമായ കുറവുണ്ടാകും.

കടലിൽ വെള്ളിയാഴ്ചയോടെ പുതിയ ന്യൂനമർദ്ദം ഉടലെടുക്കാനുള്ള സാഹചര്യമൊരുങ്ങി. ബംഗാൾ ഉൾക്കടലിന്റെ മധ്യ പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് മേഖലയോട് ചേർന്നാണ് ന്യൂനമർദ്ദം (Low pressure area) രൂപപ്പെടുക. സെപ്റ്റംബർ അഞ്ചിന് ഈ മേഖലയിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ( IMD) അറിയിച്ചു.

ഇന്ന് രാവിലെ 5 ന് അവസാനിച്ച 24 മണിക്കൂറിൽ കേരളത്തിൽ പെയ്ത മഴ (mm) – അവലംബം – IMD

വിദർഭയിൽ നിലനിൽക്കുന്ന ന്യൂനമർദ്ദം കഴിഞ്ഞദിവസം ഗുജറാത്ത് മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ നൽകിയിരുന്നു. ഈ മേഖലയിൽ മഴ നൽകുമെങ്കിലും മഴക്ക് ശക്തി കുറയും. അടുത്ത ദിവസങ്ങളിൽ മധ്യ ഇന്ത്യയിൽ മഴ ദുർബലമായി തുടരും. ഈ ന്യൂനമർദ്ദത്തിന്റെ ഭാഗമായി ബംഗാൾ കടലിൽ നിന്നും മേഘങ്ങൾ കരകയറുന്നതിനാൽ ഇന്ന് രാവിലെ ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ മഴ സാധ്യത.

വെള്ളിയാഴ്ച രൂപപ്പെടാൻ പോകുന്ന ന്യൂനമർദ്ദം കേരളത്തിൽ കാര്യമായ സ്വാധീനം ചെലുത്തില്ല എന്നാണ് Metbeat Weather ൻ്റെ നിരീക്ഷണം. എന്നാൽ സെപ്റ്റംബർ രണ്ടാം വാരത്തോടെ മറ്റൊരു ന്യൂനമർദ്ദത്തിനും സാധ്യതയുണ്ട്. ഇത് കേരളത്തിൽ മഴ നൽകാനാണ് സാധ്യത.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment