നാസയുടെ ചാന്ദ്രദൗത്യം വീണ്ടും ; ചന്ദ്രനെ ചുറ്റാൻ ആദ്യ വനിതയായി ക്രിസ്റ്റിനേയും

വീണ്ടും മനുഷ്യനെ ചന്ദ്രോപരിതലത്തിലേക്ക് എത്തിക്കാൻ സജ്ജമയി നാസ. ചാന്ദ്രദൗത്യത്തിനെ തിരഞ്ഞെടുത്തത് നാലു പേരെ. നാസയുടെ മൂന്ന് പേരും കനേഡിയൻ സ്പേസ് ഏജൻസിയിൽ നിന്ന് ഒരാളും ആണ് ചന്ദ്രനിലേക്ക് പോവുക. ആർടട്ടെ മിസ് 2 എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.

ചാന്ദ്രദൗത്യത്തിന് ആദ്യമായി ഒരു സ്ത്രീയും സജ്ജമാകുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഫ്ലൈറ്റ് എൻജിനീയർ ആയ ക്രിസ്റ്റീനയാണ് സംഘത്തിലെ ഏക വനിത. ക്രിസ്റ്റീന നാസയുടെ ആദ്യത്തെ മൂന്നു സ്ത്രീ ബഹിരാകാശ നടത്തത്തിന്റെ ഭാഗമായിരുന്നു. ഒരു സ്ത്രീയുടെ ഏറ്റവും ദൈർഘ്യം ഏറിയ തുടർച്ചയായ ബഹിരാകാശ യാത്രയുടെ റെക്കോർഡ് ഇതിനകം ക്രിസ്റ്റിന സ്വന്തമാക്കിയിട്ടുണ്ട്.

നാസയുടെ റീത്ത് വൈസ്മാനാണ് ദൗത്യത്തിന്റെ കമാൻഡർ. പൈലറ്റ് വിക്റ്റർ ഗ്ലോവർ (നാസ), ജർമ്മനി ഹാൻസൻ ( കാനഡ) എന്നിവരാണ് മറ്റുള്ളവർ. ബഹിരാകാശ നടത്തങ്ങളിലെ പരിചയസമ്പന്നനായ വിക്ടർ ഗ്ലോവർ ചാന്ദ്ര ദൗത്യത്തിന് അയക്കുന്ന ആദ്യ കറുത്ത വർഗ്ഗക്കാരനായ ബഹിരാകാശ സഞ്ചാരി കൂടിയാണ്. റോയൽ കനേഡിയൻ എയർഫോഴ്സ് കേണലും ചന്ദ്രനിലേക്കുള്ള വിമാനത്തിനായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട കനേഡിയനും ആണ് ജെറമി ഹാൻസൺ.

ആർട്ടെമിസ് രണ്ട് ദൗത്യത്തിനായി തിരഞ്ഞെടുക്കപെട്ട മൂന്നു നാസ ബഹിരാകാശ യാത്രികരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മുൻകാല പര്യവേഷണങ്ങളിൽ പങ്കെടുത്തവരാണ്.2022 ഡിസംബറിൽ കിക്കോഫ് ആർട്ടെമിസ് I ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരുന്നു. അടുത്ത വർഷം നവംബറിലാണ്‌ ദൗത്യം. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയശേഷം സംഘം മടങ്ങും. നാല്‌ ലക്ഷം കിലോമീററർ അകലെയുള്ള ചന്ദ്രനിലേക്കും തിരിച്ചും പത്തു ദിവസം നീളുന്ന യാത്രയാണ്‌ നിശ്‌ചയിച്ചിരിക്കുന്നത്‌.

2025ൽ ആർട്ടെമിസ് മൂന്നാം ദൗത്യത്തിൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യനെ ഇറക്കുകയാണ്‌ ലക്ഷ്യം. 1972 ഡിസംബറിൽ അപ്പോളോ– 17 ആയിരുന്നു അവസാനത്തെ മനുഷ്യ ചാന്ദ്ര ദൗത്യം. ഈ ദശാബ്ദത്തിന് ശേഷം ബഹിരാകാശയാത്രികരെ ചന്ദ്രോപരിതലത്തിലേക്ക് കൊണ്ടുപോയി തിരികെ കൊണ്ടുവരാനും ആത്യന്തികമായി ചൊവ്വയുടെ ഭാവി മനുഷ്യ പര്യവേക്ഷണത്തിലേക്കുള്ള ചവിട്ടുപടിയായി അവിടെ സുസ്ഥിരമായ ഒരു ഔട്ട്‌പോസ്‌റ്റ് സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ആർട്ടെമിസ് 2.

Leave a Comment