ഇടിമിന്നലേറ്റ് 8 ക്യാമറകൾ കേടായി; സംഭവം ആലപ്പുഴയിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ്റൂമിന് സമീപം

ഇടിമിന്നലേറ്റ് 8 ക്യാമറകൾ കേടായി; സംഭവം ആലപ്പുഴയിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ്റൂമിന് സമീപം

ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആലപ്പുഴ സെൻറ് ജോസഫ് സ്കൂളിലെ സ്ട്രോങ് റൂമിന് സമീപത്താണ് സംഭവം. ഇടിമിന്നലിൽ സ്ട്രോങ് റൂമിന് സമീപത്തെ എട്ടോളം സിസിടിവി ക്യാമറകൾ ആണ് കേടായത്.

ഇന്നലെ ആലപ്പുഴ ജില്ലയിൽ ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന കനത്ത മഴയും ഇടിമിന്നലുമാണ് ഉണ്ടായത്. ക്യാമറകൾ കേടായ വിവരം സ്ഥാനാർഥികളെ ഉടൻതന്നെ ജില്ലാ കളക്ടർ വിളിച്ച് അറിയിക്കുകയും ചെയ്തു. ആലപ്പുഴ നിയോജക മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളാണ് ഇവിടെ ഉള്ളത്.

കേടുപാടുകൾ സംഭവിച്ച ആറെണ്ണം ഇന്നലെ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തന യോഗ്യമാക്കി . എന്നാൽ രണ്ട് ക്യാമറകൾ പൂർണമായി തകർന്നതിനാൽ അവ മാറ്റി പുതിയ പുതിയ ക്യാമറകൾ സ്ഥാപിക്കണം. സെന്റ് ജോസഫ് സ്കൂൾ ആലപ്പുഴയിലെ പ്രധാന വോട്ടെണ്ണൽ കേന്ദ്രം കൂടിയാണ്.

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment