Kerala summer rain updates 30/04/24: ഇന്നത്തെ മഴ തെക്കൻ കേരളത്തിൽ തുടങ്ങി, കൊല്ലത്ത് മിന്നലേറ്റ് ഒരു മരണം

Kerala summer rain updates 30/04/24: ഇന്നത്തെ മഴ തെക്കൻ കേരളത്തിൽ തുടങ്ങി, കൊല്ലത്ത് മിന്നലേറ്റ് ഒരു മരണം

കേരളത്തിൽ ഇന്നത്തെ വേനൽ മഴ തെക്കൻ, മധ്യ കേരളത്തിൽ തുടങ്ങി. തിരുവനന്തപുരം ജില്ലയിലെ നഗര ഗ്രാമ പ്രദേശങ്ങളിൽ എല്ലാം തന്നെ വേനൽ മഴ ലഭിച്ചു. കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴയിലും മഴ പെയ്യുന്നുണ്ട്.

പെരുമ്പാവൂർ,ആലുവ, തിരുവല്ല, മലയാറ്റൂർ എന്നീ ഭാഗങ്ങളിലും മഴ ലഭിക്കുന്നുണ്ട്. വടക്കൻ കേരളത്തിൽ കോഴിക്കോട് ജില്ലയിലും മലപ്പുറം തീരദേശ മേഖലയിലും രാത്രി വൈകിയോ പുലർച്ചെയോ മഴ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ എല്ലാം മഴക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യത. തെക്ക് മധ്യ ജില്ലകളുടെ ഇടനാട് പ്രദേശത്തും മിന്നൽ ശക്തമായേക്കും.

കൊല്ലത്ത് ഇടിമിന്നൽ ഏറ്റ് ഒരു മരണം. ചിറ്റുമല ഓണമ്പലത്താണ് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചത്. കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ളയാണ് മരിച്ചത്. മറ്റൊരു ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്.

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment