ചക്രവാതച്ചുഴി രൂപപ്പെട്ടു, മണ്‍സൂണ്‍ സിസ്റ്റം മഴ കനക്കാന്‍ കാരണമാകും

ചക്രവാതച്ചുഴി രൂപപ്പെട്ടു, മണ്‍സൂണ്‍ സിസ്റ്റം മഴ കനക്കാന്‍ കാരണമാകും

ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ഒഡിഷ തീരത്തോടു ചേര്‍ന്ന് ഇന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിക്ക് പിന്നാലെ കേരളത്തിലും മഴ വീണ്ടും ലഭിച്ചു തുടങ്ങി. ഇത് മണ്‍സൂണ്‍ സിസ്റ്റം എന്നറിയപ്പെടുന്ന ന്യൂനമര്‍ദമായി മാറും. തെക്കന്‍ ഒഡിഷക്കും വടക്കന്‍ തീരദേശ ആന്ധ്രാപ്രദേശിനും ഇടയിലാണ് ഇപ്പോള്‍ ചക്രവാതച്ചുഴി രൂപപ്പെട്ടത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ അന്തരീക്ഷസ്ഥിതിയെ തുടര്‍ന്ന് തീരത്തുള്‍പ്പെടെ നൂറു കണക്കിന് കിലോമീറ്റര്‍ ചുറ്റളവില്‍ മേഘരൂപീകരണം ശക്തമാണെന്ന് പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

പടിഞ്ഞാറ് അറബിക്കടലിലും കാലവര്‍ഷക്കാറ്റ് ശക്തമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ മേഘരൂപീകരണം ദൃശ്യമായിരുന്നു. വൈകിട്ടോടെ കൂടുതല്‍ മേഘങ്ങള്‍ കരകയറുകയും രാത്രിയോടെ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ മഴ ശക്തിപ്പെടുകയും ചെയ്തു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെടാനുള്ള അനുകൂല സാഹചര്യമാണുള്ളത്.

ഇതിനാല്‍ കഴിഞ്ഞ ദിവസത്തെ അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതു പോലെ മുംബൈ വരെ എത്തി നിന്ന കാലവര്‍ഷത്തിന്റെ വടക്കോട്ടുള്ള പുരോഗതിയും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തടസ്സപ്പെട്ട പുരോഗതിയും ഇനിയുള്ള ആഴ്ച വടക്കോട്ട് നീങ്ങി രാജ്യവ്യാപകമായി കാലവര്‍ഷം എത്തും. നാളെ മുതല്‍ കേരളത്തിനൊപ്പം തമിഴ്‌നാട്, കര്‍ണാടക, തീരദേശ ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡിഷ തുടങ്ങിയ പ്രദേശങ്ങളിലും മഴ ശക്തിപ്പെടും.

ന്യൂനമര്‍ദം ശക്തിപ്പെടുന്നതിന്റെ ഭാഗമായി ജൂണ്‍ 11 മുതല്‍ അതിശക്തമായ മഴ കേരളത്തിലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിക്കുന്നു. കിഴക്കന്‍ മലയോര മേഖലയില്‍ അതിശക്തമായ മഴയും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. ജൂണ്‍ 12 മുതല്‍ 14 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കിഴക്കന്‍ മേഖലകളിലേക്കുള്ള വിനോദ സഞ്ചാരം, രാത്രിയാത്രങ്ങള്‍ എന്നിവ വരും ദിവസങ്ങളില്‍ ജാഗ്രത വേണ്ടിവരും. മഴക്കൊപ്പം കാറ്റും ശക്തമാകാന്‍ സാധ്യതയുണ്ട്. കൂമ്പാരമേഘങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ വെള്ളമുള്ള മഴ പെയ്യാന്‍ സാധ്യതയുണ്ട്.

for local weather forecast visit : metbeat.com

English Summary : monsoon system in bay of bengal soon. heavy rain ahead

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020